രാഹുല്‍ ഗാന്ധി സ്വയം തീരുമാനിക്കും, അമേഠിയാണ് കര്‍മഭൂമി; കേരളത്തില്‍ നിന്നുള്ള ആവശ്യത്തിന് നന്ദി: കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല

ന്യൂഡല്‍ഹി: (www.kvartha.com 23.03.2019) കേരളത്തില്‍ മത്സരിക്കണമോ എന്ന കാര്യം രാഹുല്‍ ഗാന്ധി സ്വയം തീരുമാനിക്കുമെന്ന് രണ്‍ദീപ് സുര്‍ജേവാല. ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേഠിയാണ് രാഹുലിന്റെ കര്‍മഭൂമിയെന്നും കേരളത്തില്‍ നിന്നുള്ള ആവശ്യത്തിന് നന്ദിുണ്ടെന്നും രണ്‍ദീപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഹുല്‍ കേരളത്തിലെ വയനാട്ട് മത്സരിക്കുമെന്ന് തന്നെയുള്ള സൂചനകളാണ് സുര്‍ജേവാലയുടെ വാക്കുകളില്‍ നിന്ന് ലഭിക്കുന്നത്. നേരത്തെ അമേഠി വിട്ട് മറ്റൊരിടത്തും പോകില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ അതില്‍ നിന്ന് അയഞ്ഞിട്ടുണ്ട്. അതേസമയം കേരളത്തിന്റെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

 Thanks for request from Kerala: Surjewala, New Delhi, News, National, Politics, Press meet, Rahul Gandhi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thanks for request from Kerala: Surjewala, New Delhi, News, National, Politics, Press meet, Rahul Gandhi.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?