അനിശ്ചിതത്വത്തിനൊടുവില്‍ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പനാജി: (www.kvartha.com 19.03.2019) ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ നിലവിലെ സ്പീക്കര്‍ പ്രമോദ് സാവന്ത്(45) ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.50നായിരുന്നു സത്യപ്രതിജ്ഞ. മനോഹര്‍ പരീക്കറുടെ വിയോഗത്തെത്തുടര്‍ന്ന് സഖ്യകക്ഷികളുടെ വിലപേശല്‍ കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചെങ്കിലും ഒടുവില്‍ സാവന്തിനെ മുഖ്യമന്ത്രിയായി ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിക്ക് സത്യപ്രതിജ്ഞ എന്നാണു നേരത്തെ പ്രഖ്യാപിച്ചതെങ്കിലും അത് റദ്ദാക്കിയതായി രാത്രി വൈകി അറിയിപ്പു വരികയായിരുന്നു.

പിന്നീടു ചൊവ്വാഴ്ച പുലര്‍ച്ചെയാണു സത്യപ്രതിജ്ഞ നടന്നത്. സഖ്യകക്ഷികളായ എംജിപിയുടെ സുദിന്‍ ധവാലികര്‍, ജിപിഎഫിന്റെ വിജയ് സര്‍ദേശായ് എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കിയാണ് ബിജെപി മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തിയത്. 40 അംഗ നിയമസഭയില്‍ പരീക്കറുടേത് ഉള്‍പ്പെടെ നാലു ഒഴിവുകള്‍ കഴിഞ്ഞാല്‍ 36 അംഗങ്ങളാണു നിലവിലുള്ളത്. ബിജെപിക്കു 12 എംഎല്‍എമാര്‍ മാത്രമാണുള്ളത്. ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ച എംജിപിക്കും ജിപിഎഫിനുമുള്ളത് മൂന്നു എംഎല്‍എമാര്‍ വീതം.

BJP's Pramod Sawant Takes Oath as Goa Chief Minister at 2am Ceremony, Deputy CMs May Be Sworn, Goa, News, Politics, Chief Minister, Congress, Controversy, Trending, National

പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് തിങ്കളാഴ്ച വൈകിട്ട് 3.30നു സത്യപ്രതിജ്ഞ നടത്തുമെന്നാണു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനയ് തെന്‍ഡുല്‍കര്‍ ആദ്യം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള ചര്‍ച്ചകളും രാവിലെ തന്നെ ആരംഭിച്ചു. സാവന്തിന്റെ കാര്യത്തില്‍ ബിജെപിക്കുള്ളില്‍ വൈകിട്ടോടെ സമവായമായെങ്കിലും എംജിപിയുടെയും ജിപിഎഫിന്റെയും വിലപേശല്‍ കീറാമുട്ടിയായി. ഇരുപാര്‍ട്ടികളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചര്‍ച്ച നടത്തി.

14 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു ശക്തമായി രംഗത്തുള്ളതിനാല്‍ തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടത്തണമെന്ന വാശിയിലായിരുന്നു ബിജെപി. സന്ദര്‍ശനത്തിനു ഗവര്‍ണറുടെ അനുമതി ലഭിക്കാതിരുന്നിട്ടും, മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായും പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേകര്‍ രാജ്ഭവനിലെത്തുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP's Pramod Sawant Takes Oath as Goa Chief Minister at 2am Ceremony, Deputy CMs May Be Sworn, Goa, News, Politics, Chief Minister, Congress, Controversy, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?