കൂനിന്‍മേല്‍ കുരുവെന്നപോല്‍ പീഡനവിവാദം സിപിഎമ്മിനെ വിട്ടൊഴിയുന്നില്ല

പാലക്കാട്: (www.kvartha.com 22.03.2019) കൂനിന്‍മേല്‍ കുരുവെന്നപോല്‍ പീഡനവിവാദം പാലക്കാട്ടെ സിപിഎമ്മിനെ വിട്ടൊഴിയുന്നില്ല. പി കെ ശശി എംഎല്‍എയുടെ പീഡനവിഷയം കെട്ടടങ്ങന്നതിനുമുന്‍പുതന്നെ പുതിയ പീഡനം പാലക്കാട്ടെ പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. പാര്‍ട്ടിയുടെ ചെര്‍പ്പുളശേരി ഏരിയാകമ്മിറ്റി ഓഫീസില്‍ വെച്ച് യുവനേതാവിനാല്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയാണ് ഇതിനുനിദാനം. കഴിഞ്ഞ 16ന് മണ്ണൂരില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്.

എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ചെര്‍പ്പുളശേരി ഏരിയാകമ്മിറ്റി അറിയിച്ചു. പീഡനത്തിനിരയായ യുവതിയും പീഡിപ്പിച്ച യുവാവും പാര്‍ട്ടി അനുഭാവികള്‍ മാത്രമാണെന്നും സിപിഎം ചൂണ്ടിക്കാട്ടി. അതേസമയം സിപിഎം ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ ചെര്‍പ്പുളശേരി പോലീസ് അന്വേഷണം തുടങ്ങി. പീഡനവിഷയം അന്വേഷിക്കുന്ന പോലീസ് ഇന്നലെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തു. നവജാതശിശുവിനെ ഉപേക്ഷിച്ചതിനാണ് കേസ്.

The girl was tortured at party office; The CPM Controversial in Palakkad, palakkad, News, Kerala, Politics, Molestation, CPM, Police, Case

യുവജനസംഘടനാ പ്രവര്‍ത്തകരായിരുന്ന യുവാവും യുവതിയും ചെര്‍പ്പുളശേരിയില്‍ ഒരു കോളേജില്‍പഠിക്കുന്ന സമയത്ത് കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കാനായി ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നറിയുന്നു. അന്നു പ്രദേശത്തു വാടകയ്ക്കു താമസിക്കുകായിരുന്നു യുവതിയും കുടുംബവും. എന്നാല്‍ യുവതിയുടെ വീട്ടില്‍ താന്‍ പേയിരുന്നതായാണ് യുവാവിന്റെ മൊഴിയെന്നാണ് സൂചന. അതേ സമയം സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് പി കെ ശ്രീമതിയും മന്ത്രി എ കെ ബാലനും ചെര്‍പ്പുളശ്ശേരിയില്‍ എത്തണമെന്ന് പരിഹാസരൂപേണ തൃത്താല എംഎല്‍എ വി ടി ബല്‍റാം ഫെയ്സ്ബുക്കില്‍ക്കുറിച്ചു. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ പീഡനവിഷയം സിപിഎമ്മിനെ കുരുക്കിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: The girl was tortured at party office; The CPM Controversial in Palakkad, palakkad, News, Kerala, Politics, Molestation, CPM, Police, Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?