സാംസങ് ഗാലക്‌സിയുടെ മൂന്ന് പുതിയ മോഡലുകള്‍ കൂടി വിപണിയില്‍

ന്യൂഡല്‍ഹി: (www.kvartha.com 03.03.2019) സാംസങ് ഗാലക്‌സി എ സീരീസിലുള്ള പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. ഇന്‍ഫിനിറ്റി -ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ, ശക്തിയേറിയ ബാറ്ററി എന്നിവയാണ് ഫോണുകളുടെ പ്രധാന സവിശേഷത. അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സാങ്കേതിക വിദ്യ, ഇന്‍ഫിനിറ്റി-യു ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

നവീനമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ സാംസങ് പ്രതിജ്ഞാബദ്ധരാണെന്ന് സാംസങ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും സീനിയര്‍ വൈസ് പ്രസിഡണ്ടുമായ രഞ്ജിവിത് സിംഗ് പറഞ്ഞു. യുവതലമുറക്ക് വേണ്ടിയാണ് പുതിയ എ സീരീസ് പുറത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഫിനിറ്റി-യു ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ, ശക്തിയേറിയ ബാറ്ററി എന്നിവയാണ് ഗാലക്‌സി എ50യുടെ പ്രധാന സവിഷേതകള്‍. 6.4 ഇഞ്ച് എഫ്എച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 8 എംപി അള്‍ട്രാ വൈഡ് ലെന്‍സ് സഹിതമാണ് പുതിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ എത്തിയിരിക്കുന്നത്. അള്‍ട്രാ-വൈഡ് മോഡില്‍ വീഡിയോയും ഇത് ഉപയോഗിച്ച് പകര്‍ത്താം. 25എംപിയാണ് പ്രധാന ക്യാമറ. 4000എംഎഎച്ച് ആണ് ബാറ്ററി. 6/64ജിബിക്ക് 22,990 രൂപയാണ് വില. 4/64ജിബിയുടെ വില 19,990 രൂപ.

Samsung Galaxy A50, Galaxy A30, Galaxy A10 With Android 9 Pie Launched in India: Price, Specifications, New Delhi, News, National, Technology, Mobile Phone, Business
16എംപിയുടെയും 5 എംപിയുടെയും ഇരട്ട ക്യാമറകളോട് കൂടിയാണ് ഗ്യാലക്‌സി എ30 എത്തിയിരിക്കുന്നത്. അള്‍ട്രാ വൈഡ് ലെന്‍സ് അടങ്ങിയതാണ് ക്യാമറ. 4000എംഎഎച്ച് ബാറ്ററി, 15ഡബ്ലൂ അതിവേഗ ചാര്‍ജ്ജിംഗ് സാങ്കേതിക വിദ്യ എന്നിവയും ഫോണിലുണ്ട്. എഡ്ജ്-ടു-എഡ്ജ് 6.4'?സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് മറ്റൊരു പ്രത്യേകത. 16990 രൂപയാണ് വില.
6.2' എച്ച്ഡി+ ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ സഹിതമാണ് ഗാലക്‌സി എ10 എത്തുന്നത്. 13എംപി, 5എംപി ക്യാമറകളാണ് ഫോണിലുള്ളത്. 3400എംഎഎച്ച് ആണ് ബാറ്ററി. 8490 രൂപയാണ് വില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Samsung Galaxy A50, Galaxy A30, Galaxy A10 With Android 9 Pie Launched in India: Price, Specifications, New Delhi, News, National, Technology, Mobile Phone, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?