കാസര്‍കോട്ട് നാടകീയ രംഗങ്ങള്‍: ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്ന് ഉണ്ണിത്താന്‍
കാസര്‍കോട് (www.evisionnews.co): സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെങ്കിലും കാസര്‍കോട് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് ഇനിയും ശമനമായില്ല. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടര്‍ന്ന് ഉണ്ണിത്താന്‍ ഇന്നത്തെ പ്രചാരണ പരിപാടി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.
അതിനിടെ ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവുമായി ഉണ്ണിത്താന്‍ രംഗത്തെത്തി. പ്രസിഡന്റുമായി ഒത്തുപോകാനാവില്ലെന്നും പ്രചാരണ ഷെഡ്യൂള്‍ തയാറാക്കുന്നതില്‍ പോലും ഡിസിസി വീഴ്ചവരുത്തിയെന്നും അദ്ദേഹം തുറന്നടിച്ചു. നേതാക്കളുമായി ചര്‍ച്ചയില്‍ നിന്നും ഒടുവില്‍ ഉണ്ണിത്താന്‍ ഇറങ്ങിപ്പോയതായും വിവരമുണ്ട്.
തനിക്കു വേണ്ടുന്ന സൗകര്യങ്ങളൊന്നും തന്നെ ഡി.സി.സി പ്രസിഡണ്ട് ഒരുക്കിയിട്ടില്ലെന്നാണ് സ്ഥാനാര്‍ത്ഥിയുടെ പ്രധാന ആരോപണം. തിങ്കളാഴ്ച കാസര്‍കോട്ടെത്തിയ തനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞത് വൈകിട്ട് നാലു മണിക്കാണ്. ആവശ്യമായ ഒരു സൗകര്യവും പ്രസിഡന്റ് ഒരുക്കിയിട്ടില്ല. ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഒരുക്കങ്ങളും മുന്‍കൂട്ടി നടത്തിയില്ല. ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ അറിയിക്കുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി നടന്നിരുന്നു.
Powered by Info News For You

Comments
Post a Comment