കൃപേഷിനും ശരത് ലാലിനും നീതി കിട്ടണമെന്ന് രാഹുല്‍: സി.ബി.ഐ അന്വേഷണം ഉറപ്പു നല്‍കി


കാസര്‍കോട് (www.evisionnews.co): പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലചെയ്ത ശരത് ലാലിനും കൃപേഷിനും നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കൃപേഷിനേയും ശരത് ലാലിനേയും ഇല്ലാതാക്കിയവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് പെരിയയില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. അതിന് കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും കുടുംബത്തിന് ഉറപ്പുനല്‍കിയതായും രാഹുല്‍ ഗാന്ധി പറഞ്ഞു. 25മിനുറ്റോളം കൃപേഷിന്റെ വീട്ടിലും 15മിനിറ്റ് ശരത് ലാലിന്റെ വീട്ടിലും ചെലവൊഴിച്ചു. യു.ഡി.എഫ് മുതര്‍ന്ന നേതാക്കളടക്കം രാഹുലിന്റെ കൂടെയുണ്ടായിരുന്നു. 

രണ്ടുപേരുടേയും വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം രാഹുല്‍ഗാന്ധി കോഴിക്കോട്ടേക്ക് മടങ്ങി. കാസര്‍കോട്ടേക്ക് പോകുന്നതിനിടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് ഇടയന്നൂരിന്റെ കുടുംബാംഗങ്ങളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിലായിരുന്നു കൂടിക്കാഴ്ച. 20 മിനിറ്റോളം ഷുഹൈബിന്റെ മാതാപിതാക്കളുമായും രാഹുല്‍ സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?