മണല്‍ നീക്കം നിലച്ചു; തോട്ടപ്പള്ളി തുറമുഖത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

അമ്പലപ്പുഴ: (www.kvartha.com 27.03.2019) മണല്‍ നീക്കം നിലച്ചു. തോട്ടപ്പള്ളി തുറമുഖത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. മത്സ്യത്തൊഴിലാളികള്‍ വന്‍ പ്രതിഷേധത്തില്‍. എ കെ ഡി എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഒരാഴ്ച മുന്‍പ് തുറമുഖത്ത് ഡ്രഡ്ജിംഗ് നിര്‍ത്തിവെച്ചത്. ഇതോടെ മണല്‍ നിറഞ്ഞ് തുറമുഖത്തിന്റെ പ്രവര്‍ത്തനമാകെ നിലച്ചിരിക്കുകയാണ്.

ചെറുവള്ളങ്ങള്‍ക്കു പോലും തുറമുഖത്ത് കടക്കാന്‍ പറ്റാത്ത സ്ഥിതിയായിപ്പോള്‍. പല വള്ളങ്ങളും ഇവിടെ ഉറച്ചിരിക്കുകയാണ്. കൊച്ചിക്കും നീണ്ടകരക്കുമിടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന തരത്തിലാണ് തുറമുഖം നിര്‍മിച്ചത്. എന്നാല്‍ പുലിമുട്ടിന്റെ അശാസ്ത്രീയ നിര്‍മാണം മൂലം ഇതില്‍ മണല്‍ നിറഞ്ഞു കിടക്കുകയാണ്. മണല്‍ നീക്കത്തിനുളള ചുമതലപൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇക്കാണ് നല്‍കിയിരുന്നത്.

Thottappalli harbour's operation is in crisis, Ambalapuzha, News, Kerala, Lifestyle & Fashion, Technology, Fishermen

ഇതിനിടയിലാണ് രണ്ടാം ഘട്ട നിര്‍മാണം ആരംഭിച്ചതിന് ശേഷം മാത്രമേ മണല്‍ നീക്കം നടത്താവൂ എന്നാവശ്യപ്പെട്ട് ധീവരസഭ രംഗത്തെത്തിയത്. രണ്ടാം ഘട്ട നിര്‍മാണത്തിനായി കോടികള്‍ അനുവദിച്ചുവെന്ന പ്രഖ്യാപനമല്ലാതെ മറ്റൊന്നും ഇവിടെ നടന്നിട്ടില്ല. മണല്‍ കയറി തുറമുഖത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തടസ്സപ്പെട്ടതോടെ ഡ്രഡ്ജിംഗ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്തെത്തി. ഐഎന്‍ടി യുസി, എഐടിയുസി, സിഐടിയു, ബിഎംഎസ്, എച്ച്എല്‍യു, സീ ഫുഡ് മര്‍ച്ചന്റ് അസോസിയേഷന്‍, ഹെഡ് ലോഡ് വര്‍ക്കേഴ്സ്, സ്മാള്‍ സ്‌കെയില്‍ സീ ഫുഡ്മര്‍ച്ചന്റ് അസ്സോസിയേഷന്‍ എന്നീ സംഘടനകളാണ് മണല്‍ നീക്കം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കിയത്.

മണല്‍ കയറി മരുഭൂമിക്ക് സമാനമായ അന്തരീക്ഷമാണ് ഇന്ന് ഹാര്‍ബറില്‍. ജില്ലയിലെയും മറ്റ് സമീപ ജില്ലകളിലെയും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്രയമായ മറ്റ് സമീപ ജില്ലകളിലും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്രയമാകേണ്ട ഹാര്‍ബര്‍ മണല്‍ അടിഞ്ഞ് കാഴ്ച വസ്തുവായി നില്‍ക്കുകയാണ്. മണല്‍ നീക്കമാരംഭിച്ചില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു.

Keywords: Thottappalli harbour's operation is in crisis, Ambalapuzha, News, Kerala, Lifestyle & Fashion, Technology, Fishermen.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?