കിണര്‍ വൃത്തിയാക്കാന്‍ പോയ വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവറെ പോലീസ് വീട് വളഞ്ഞ് അറസ്റ്റു ചെയ്തു
കുമ്പള: (www.kasargodvartha.com 28.03.2019) കിണര്‍ വൃത്തിയാക്കാന്‍ പോയ വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവറെ പോലീസ് വീട് വളഞ്ഞ് അറസ്റ്റു ചെയ്തു. കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഉപ്പള കൈക്കമ്പയ്ക്ക് സമീപത്തെ വാടകവീട്ടില്‍ താമസക്കാരനും കര്‍ണാടക പുത്തൂര്‍ സ്വദേശിയുമായ മുക്താറിനെ (44)യാണ് കുമ്പള എസ് ഐ സി ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഭാര്യയും ഏഴു മക്കളുമുള്ള മുക്താര്‍ കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ഒരു വീട്ടിലെ കിണര്‍ വൃത്തിയാക്കാനെത്തിയതായിരുന്നു. ഇതിനിടയില്‍ വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 12 വയസുള്ള പെണ്‍കുട്ടിയെ മുക്താര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ മുക്താര്‍ ഓട്ടോയുമെടുത്ത് സ്ഥലം വിടുകയായിരുന്നു. രാത്രിയോടെ പോലീസ് പ്രതിയുടെ വീട് വളയുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സാഹസികമായി കീഴടക്കുകയുമായിരുന്നു.
ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. പോക്‌സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Molestation, Top-Headlines, Auto Driver, arrest, Molestation case accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment