അജ്ഞാതന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഛിന്നഭിന്നമായ നിലയില്‍

കളനാട്: (www.kasargodvartha.com 14.03.2019) അജ്ഞാതന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തി. കളനാട് റെയില്‍വേ തുരങ്കത്തിന് സമീപത്താണ് 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തവിട്ട് നിറത്തിലുള്ള പാന്റ്‌സും നീല നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം. മുഖം തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ വികൃതമായ നിലയിലാണ്.

വ്യാഴാഴ്ച രാവിലെ 7.15 മണിയോടെയാണ് മൃതദേഹം റെയില്‍വേട്രാക്കില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേല്‍പറമ്പ് എസ് ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനായി അരമണിക്കൂറോളം മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞിട്ടു.


Keywords: Kasaragod, Kerala, news, Railway-track, Deadbody, Kalanad, Unknown dead body found in Railway track
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?