ബി ഡി ജെ എസ് മൂന്നു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: (www.kvartha.com 26.03.2019) ബി ഡി ജെ എസ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ആലത്തൂരില്‍ ടി വി ബാബു, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് മത്സരിക്കുക. എന്നാല്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന തൃശ്ശൂര്‍, വയനാട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചിട്ടില്ല.

അതേസമയം വയനാട്, തൃശ്ശൂര്‍ സീറ്റുകളില്‍ സ്ഥാനാര്‍ഥികളാരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

Thushar Vellappally announced three BDJS candidates for Lok Sabha election, Alappuzha, News, Politics, Trending, Lok Sabha, Election, BDJS, NDA, Press meet, Kerala

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യമുണ്ടാകുന്നതനുസരിച്ച് വയനാട്ടിലെ കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ആത്മവിശ്വാസമുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

തൃശ്ശൂര്‍ സീറ്റില്‍ താന്‍ മത്സരിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനാലാണ് അവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നത്. ഇക്കാര്യത്തില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും തുഷാര്‍ പറഞ്ഞു. തൃശൂര്‍ എന്‍.ഡി.എയ്ക്ക് ഏറ്റവും ജയസാധ്യതയുള്ള സീറ്റാണ്.

തന്റെ സ്ഥാനാര്‍ത്ഥിത്വം താനല്ല പ്രഖ്യാപിക്കുന്നത്. ബി.ഡി.ജെ.എസ് കൗണ്‍സില്‍ കൂടിയിട്ട്, മത്സരിക്കണമെന്ന് കൗണ്‍സില്‍ പറഞ്ഞാല്‍ തീര്‍ച്ചയായും എവിടെയാണെങ്കിലും മത്സരിക്കുമെന്നും തുഷാര്‍ പറഞ്ഞു. മത്സരിക്കാന്‍ തീരുമാനിച്ചാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ മത്സരിച്ചാല്‍ താന്‍ പരാജയപ്പെടും എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതിയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിനെയും എസ്എന്‍ഡിപിയേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. മതേതര പാര്‍ട്ടിയാണ് ബിഡിജെഎസ് എന്നും തുഷാര്‍ പറഞ്ഞു. പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ ഈഴവ സമുദായത്തില്‍ പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എന്‍.ഡി.എ കുറഞ്ഞത് നാലഞ്ചു സീറ്റിലെങ്കിലും ജയിക്കാനുള്ള സാധ്യതയുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ തുഷാര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thushar Vellappally announced three BDJS candidates for Lok Sabha election, Alappuzha, News, Politics, Trending, Lok Sabha, Election, BDJS, NDA, Press meet, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?