എം പിയായി കാലാവധി പൂര്‍ത്തിയാക്കുന്ന പി കരുണാകരന്‍ ദേശാഭിമാനിയുടെ ജനറല്‍ മാനേജറായേക്കും; ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് രാജ്യസഭ

കാഞ്ഞങ്ങാട്:  (www.kasargodvartha.com 07.03.2019) എം പിയായി കാലാവധി പൂര്‍ത്തിയാക്കുന്ന സി പി എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ പി കരുണാകരനെ ദേശാഭിമാനിയുടെ ജനറല്‍ മാനേജറാക്കിയേക്കും. നിലവില്‍ ജനറല്‍ മാനേജരായ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസിനെ ക്രിസ്ത്യന്‍ മൈനോറിറ്റി പരിഗണന നല്‍കി രാജ്യസഭയിലേക്കയക്കും. കാസര്‍കോട് മണ്ഡലത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ദേശിച്ച മുന്‍ എം എല്‍ എയും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ പി സതീഷ്ചന്ദ്രനെതിരെ ഒരു വിഭാഗം സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കൊണ്ടുവന്ന ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്ററെയും രാജ്യസഭ എംപി ആക്കിയേക്കും.

2021 ലാണ് കേരളത്തില്‍ രാജ്യസഭ സീറ്റില്‍ ഒഴിവ് വരുന്നത്. സി പി എം സംസ്ഥാന നേതൃത്വത്തില്‍ തത്വത്തില്‍ പിണറായി വിജയന് ശേഷം രണ്ടാം സ്ഥാനത്താണ് പി കരുണാകരന്റെ സ്ഥാനമെങ്കിലും കണ്ണൂര്‍ ലോബിയുടെ തന്ത്രങ്ങളില്‍ കരുണാകരന്‍ തഴയപ്പെടുകയായിരുന്നു. കോടിയേരി ബാലകൃഷ്ണനും, എം എ ബേബിക്കും മുമ്പേ പിണറായി വിജയനൊപ്പം കേന്ദ്ര കമ്മിറ്റി അംഗമായത് പി കരുണാകരനായിരുന്നു.
കണ്ണൂര്‍ ജില്ല വിഭജിക്കപ്പെട്ടപ്പോള്‍ പിണറായി വിജയന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറിയും കരുണാകരന്‍ കാസര്‍കോട് ജില്ല സെക്രട്ടറിയുമായി. അങ്ങനെ പിണറായിയും കരുണാകരനും സമകാലികരാണെങ്കിലും കരുണാകരനെ തള്ളിയാണ് കോടിയേരിയും, എം എ ബേബിയും പോളിറ്റ്ബ്യൂറോയിലെത്തിയത്.

ലോക്സഭയില്‍ പ്രതിപക്ഷ ഉപനേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ കരുണാകരന്‍ എം പി സ്ഥാനം ഒഴിയുമ്പോള്‍ അര്‍ഹമായ മറ്റൊരു പദവി നല്‍കിയേ തീരു. അതുകൊണ്ടു തന്നെയാണ് തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കരുണാകരനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നത്. നേരത്തെ ദേശാഭിമാനിയുടെ ജനറല്‍ മാനേജരായിരുന്ന കരുണാകരന്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായാണ് പദവി ഒഴിഞ്ഞത്.

ബുധനാഴ്ച നീലേശ്വരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നടന്ന പാര്‍ലമെന്റ് മണ്ഡലം യോഗത്തില്‍ കെ പി സതീഷ്ചന്ദ്രനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ എതിരഭിപ്രായവുമായി ഒരു വിഭാഗം രംഗത്ത് വരികയും എം വി ബാലകൃഷ്ണന്‍ മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ ജില്ലയില്‍ ഉയര്‍ന്നുവന്ന വിഭാഗീയത തടയിടാന്‍ ബുധനാഴ്ച തന്നെ സമവായത്തിനുള്ള അടിയന്തിര നീക്കങ്ങള്‍ നേതൃത്വം ആരംഭിച്ചുകഴിഞ്ഞു. ഇതില്‍ ഒരു ഒത്തുതീര്‍പ്പ് എന്ന നിലയിലാണ് എം വി ബാലകൃഷ്ണന്‍ മാസ്റ്ററെ രാജ്യസഭാ എംപി ആക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തേണ്ടി വരും. സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വ. സി എച്ച് കുഞ്ഞമ്പു, യുവ നേതാവ് അഡ്വ. വി പി പി മുസ്തഫ എന്നിവര്‍ക്കാണ് മുന്‍ഗണനയുള്ളത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, P.Karunakaran-MP, P Karunakaran MP may become appointed as General Manager of Deshabhimani
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?