വോട്ട് ചോര്‍ച്ച തടയാന്‍ അരയും തലയും മുറുക്കി സി പി എം

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.03.2019) വോട്ട്ചോര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ശക്തമായ നീക്കങ്ങളുമായി സിപിഎം ബൂത്തുതലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി അണികളുടെയും അനുഭാവികളുടെയും വോട്ട് ഉറപ്പിക്കാന്‍ ബ്രാഞ്ച് കമ്മിറ്റി മുതല്‍ താഴേത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനമാണു പാര്‍ട്ടി നടത്തുന്നത്. കര്‍ഷകസംഘം ഉള്‍പ്പടെയുള്ള പോഷക സംഘടനകളെയും വിവരശേഖരണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കര്‍ഷകസംഘത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടി അനുഭാവികളുടെ വീടുകള്‍ സന്ദര്‍ശിച്ചു സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങള്‍ വിവരിച്ചു വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം. മുമ്പ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സൈബര്‍ വിഭാഗം മുഖേന പാര്‍ട്ടിയോട് അടുത്തു നില്‍ക്കുന്നവരുടെ കണക്ക് രഹസ്യമായി എടുത്തിരുന്നു. ഇത് ഒന്നുകൂടി ഉറപ്പിക്കുകയാണ് കര്‍ഷകസംഘം ഉള്‍പ്പടെയുള്ള സംഘടനകള്‍വഴി ലക്ഷ്യമാക്കുന്നത്.
ഇത്തരത്തില്‍ കണക്കെടുപ്പ് നടത്തിയശേഷം തെരഞ്ഞെടുപ്പില്‍ അതാതു മേഖലകളില്‍ വോട്ടില്‍ കുറവു വന്നാല്‍ അതിന്റെ ഉത്തരവാദിത്തം അതത് ലോക്കല്‍ കമ്മിറ്റികള്‍ക്കായിരിക്കും. അനുഭാവികളുടെ വോട്ട് എന്തുകൊണ്ട് വീണില്ല എന്നതിനു കൃത്യമായ മറുപടി ലോക്കല്‍ കമ്മിറ്റികള്‍ പറയേണ്ടിവരും. കഴിഞ്ഞദിവസം നല്‍കിയ അടിയന്തര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച സി പി എം മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ നടത്തി.

ശബരിമല വിവാദവും ഓര്‍ക്കാപ്പുറത്തുണ്ടായ പെരിയ കല്ല്യോട്ടെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സി പി എമ്മിനെതിരെ ഭരണവിരുദ്ധ നിലപാടുകളുണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍തന്നെ അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ അണികളുടെ വോട്ട് ഉറപ്പാക്കാനും നിഷ്പക്ഷ വോട്ടുകള്‍ ചേരിയിലെത്തിക്കാനുമുഉള്ള നീക്കമാണ് പാര്‍ട്ടി ബ്രാഞ്ച് തലത്തില്‍ നടത്തുന്നത്. ഇടതുസര്‍ക്കാരിന്റെ സേവനങ്ങള്‍ സംബന്ധിച്ച ലഘുലേഖകളും എല്ലാ വീടുകളിലുമെത്തിക്കാന്‍ നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച് ലോക്കല്‍ കമ്മിറ്റികള്‍ക്കു പ്രത്യേക സര്‍ക്കുലറും നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, CPM Ready for election
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?