അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമേകി ഒരു'ജീവന്‍' കൂട്ടായ്മ

കൊച്ചി: (www.kvartha.com 28.03.2019) ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന ഒരുപറ്റം ഉദ്യോഗസ്ഥരുടേയും വീട്ടമ്മമാരുടെയും കൂട്ടായ്മ എറണാകുളം ജനറല്‍ ആശുപത്രിയിലും, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന അര്‍ബുദരോഗികള്‍ക്ക് നല്‍കുന്ന ആശ്വാസം ഒട്ടും ചെറുതല്ല. പ്രതിമാസം ഒരു ലക്ഷം രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള സഹായമാണ് ഈ കൂട്ടായ്മ, ഗവണ്‍മെന്റ് ആശുപത്രികളിലെ കാന്‍സര്‍ വാര്‍ഡിലെ നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്കും വൃക്കരോഗികള്‍ക്കും എത്തിക്കുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവന്‍ രക്ഷാചാരിറ്റി ആന്‍ഡ് സര്‍വ്വീസ് സൊസൈറ്റിയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 1999ാം മാണ്ടില്‍ സിഫ്റ്റിലെ (സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്ക്‌നോളജി, കൊച്ചി29) റിക്രിയേഷന്‍ ക്ലബില്‍ ജീവനക്കാരുടെ സംസാരമദ്ധ്യേ അന്നത്തെ എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിന്റെ ദയനീയ സ്ഥിതി ആദ്യമായി ഉയര്‍ന്നുവന്നത്. കാന്‍സര്‍ വാര്‍ഡിലെ ഒരു രോഗിയെ കാണാന്‍ പോയ ജിവനക്കാരനാണ് പ്രശ്‌നം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

There is a 'jeevan' of relief for cancer patients, Kochi, News, Kerala, Health, hospital, Treatment, Doctor, Cancer

ഇവര്‍ കാന്‍സര്‍ വാര്‍ഡ് സന്ദര്‍ശിച്ച് മരുന്നും ഭക്ഷണവും ലഭിക്കുന്നതിനായി രോഗികള്‍ അനുഭവിക്കുന്ന ദയനീയവസ്ഥ നേരിട്ട് മനസിലാക്കി. തുടര്‍ന്ന് സിഫ്റ്റിലെ ജിവനക്കാരില്‍ നിന്നും ഒരു ചാരിറ്റി ബോക്‌സ് മുഖേന കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ഒരു ഫണ്ട് ശേഖരണവും തുടങ്ങി. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിമാസം 5000 രൂപ വരെ സഹായം എത്തിക്കാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന് 29.01.2006 ല്‍ എറണാകുളം ഗവണ്‍മെന്റ് ആശുപത്രി കോമ്പൗണ്ടിലുള്ള ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ഹാളില്‍ സമാനചിന്താഗതിക്കാരായ സീനിയര്‍സിറ്റിസണ്‍സിന്റെ ഒരു യോഗം ചേര്‍ന്ന് ജീവന്‍ രക്ഷാചാരിറ്റി ആന്‍ഡ് സര്‍വ്വീസ് സൊസൈറ്റി എന്ന സംഘടനയ്ക്ക് രൂപം നല്കി. സൊസൈറ്റിയുടെ ഔപചാരിക ഉദ്ഘാടനം 2006 മെയ് മാസം 30ാം തീയതി അന്നത്തെ എറണാകുളം ജില്ലാകളക്ടര്‍ ശ്രീ എ പി എം മുഹമ്മദ ്ഹനീഷ് പതിനായിരം രൂപയുടെ ജീവന്‍ രക്ഷാമരുന്നുകള്‍ എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ എന്‍ ഓമനയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

ആശുപത്രിയില്‍ ഇല്ലാത്ത മരുന്ന്, രോഗികള്‍ക്ക് അത്യാവശ്യമായ മരുന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണമാണ് വാങ്ങി നല്കുന്നത്. ചികിത്സക്കായി എത്തുന്ന അര്‍ഹമായ മുഴുവന്‍ ഗോരികള്‍ക്കും ലഭിക്കത്തക്ക രീതിയിലാണ് ആ മരുന്നുകളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. മരുന്നുകള്‍ ലഭിക്കുന്നതിന് അര്‍ഹരായവരെ കണ്ടെത്തുന്നത് ഡോക്ടര്‍മാരുടെയും, നേഴ്‌സിങ് സ്റ്റാഫിന്റെയും സഹായത്തോടെയാണ്.

Keywords: There is a 'jeevan' of relief for cancer patients, Kochi, News, Kerala, Health, hospital, Treatment, Doctor, Cancer.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?