ഫ് ളാറ്റിന്റെ ജനാലയിലൂടെ പുറത്തേക്ക് വീണ ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരം; മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു
ഷാര്‍ജ: (www.kvartha.com 16.03.2019) ഫ് ളാറ്റിന്റെ ജനാലയിലൂടെ പുറത്തേക്ക് വീണ ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരം. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫ് ളാറ്റിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ 16 മാസം പ്രായമുള്ള അറബ് പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ച് കഴിയുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം കല്‍ബയിലാണ് സംഭവം നടന്നത്. കുട്ടിയെ അത്യാസന്ന നിലയില്‍ ഫുജൈറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഫുജൈറ പോലീസാണ് വെള്ളിയാഴ്ച നാലുമണിയോടെ ഷാര്‍ജ പോലീസിനെ വിവരം അറിയിച്ചത്.
ഫ് ളാറ്റില്‍ നിന്ന് താഴെ വീണ കുട്ടിയെ പിതാവ് ആദ്യം കല്‍ബയിലെ ആശുപത്രിയിലാണെത്തിച്ചത്. എന്നാല്‍ സ്ഥിതി ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഫുജൈറയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകടം നടന്ന ഫ് ളാറ്റില്‍ പോലീസ് പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ കുട്ടി ജനലിന് മുകളില്‍ കയറുന്നതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്ന് പോലീസിന് ബോധ്യപ്പെട്ടു. സംഭവം മാതാപിതാക്കളുടെ അശ്രദ്ധയാണെന്ന് കണ്ടെത്തിയ പോലീസ് കുട്ടിയെ ശ്രദ്ധിക്കാതിരുന്നതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: 16-month-old girl falls off apartment window in UAE, Sharjah, News, Flat, hospital, Injured, Treatment, Police, Case, Parents, Gulf, World.

Powered by Info News For You

Comments
Post a Comment