പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെടുകയും ഗര്‍ഭിണിയായ ശേഷം പ്രസവിച്ച് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു; പരാതിയുമായി യുവതി, വിവാദം പുകയുന്നു

പാലക്കാട്: (www.kvartha.com 21.03.2019) പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെടുകയും ഗര്‍ഭിണിയായ ശേഷം പ്രസവിച്ച് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു എന്ന യുവതിയുടെ പരാതിയില്‍ വിവാദം പുകയുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ചു മൊഴി നല്‍കിയത്. യുവതിയേയും കുഞ്ഞിനേയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പിന്നീട്, ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി. പാര്‍ട്ടി ഒാഫീസില്‍ വച്ചു പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായത് എന്ന യുവതിയുടെ പരാതിയില്‍ മങ്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനായി ചെര്‍പ്പുളശേരി പോലീസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


അതേസമയം തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചിരിക്കേ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്. യുവജനസംഘടനാ പ്രവര്‍ത്തകരായിരുന്ന യുവതിയും യുവാവും ചെര്‍പ്പുളശേരിയിലെ ഒരു കോളജില്‍ പഠിക്കുന്ന സമയത്തു കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഒാഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്.

അന്നു പ്രദേശത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു യുവതിയും കുടുംബവും. എന്നാല്‍, യുവതിയുടെ വീട്ടില്‍ താന്‍ പോയിരുന്നതായാണ് യുവാവിന്റെ മൊഴിയെന്നാണു സൂചന. പാര്‍ട്ടി ഓഫീസില്‍ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയര്‍ന്ന പീഡന ആരോപണം സി പി എമ്മിന് പുതിയ തലവേദന ഉണ്ടാക്കിയിരിക്കയാണ്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായും വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman abuse CPM party office Palakkad, Palakkad, News, Politics, Molestation, CPM, Election, Complaint, Allegation, Police, Kerala, Crime, Criminal Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?