നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: (www.kvartha.com 13.03.2019) കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. ഏപ്രില്‍ മൂന്നിലേക്ക് മാറ്റിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവായത്. നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിയത്.

വാദത്തിന് കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോ ദൃശ്യങ്ങളിലെ സംഭാഷണം ഉപകരിക്കുമെന്ന് കാണിച്ചാണ് ദിലീപ് മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും ദിലീപിന്റെ അഭിഭാഷകര്‍ വാദിക്കുന്നു.


Keywords: Actress attack case: Plea considering on April 3rd, New Delhi, News, National, Supreme Court of India, Crime, attack, Molestation, Case, Actor, Actress.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?