പിതാവിന്റെ അന്ത്യകര്‍മത്തിനായി വാങ്ങിയ പണം തിരിച്ചു നല്‍കാനായില്ല; പത്തുവയസുകാരനെ പണയ അടിമയായി നല്കി മാതാവ്; അനുഭവിക്കേണ്ടി വന്നത് കൊടുംക്രൂരത, താമസം ആടുകളുടെ കൂടെ

തഞ്ചാവൂര്‍: (www.kvartha.com 07.03.2019) തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നടന്നത് തീര്‍ത്തും അസാധാരണമായൊരു സംഭവം. വാങ്ങിയ പണം തിരികെ നല്‍കാനാവാത്തതിനാല്‍ പത്തു വയസുകാരനെ 36,000 രൂപയ്ക്ക് പണയ അടിമയായി ഭൂ ഉടമയ്ക്ക് നല്‍കിയ അമ്മ, ഭൂ ഉടമ മഹാലിംഗത്തിന്റെ വീട്ടില്‍ കഠിന ജോലി എടുക്കേണ്ടി വന്ന പത്തുവയസുകാരന്‍, ആരുടെയും കരളലയിപ്പിക്കുന്ന സംഭവമാണ് തഞ്ചാവൂരില്‍ നടന്നത്.

സര്‍ക്കാര്‍ സന്നദ്ധ സംഘടന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ അധികൃതരായിരുന്നു ഭൂ ഉടമയുടെ കീഴില്‍ അടിമപണിയെടുക്കുന്ന കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയെ തഞ്ചാവൂര്‍ ശിശുഭവനത്തിലേക്ക് മാറ്റി. സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ കുട്ടിയുടെ പുനരധിവാസത്തിനായി അനുവദിച്ചു. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍കൂര തകര്‍ന്ന് കുട്ടിയുടെ പിതാവ് മരിച്ചത്.

Ten year old who faced cruvel situation, Tamilnadu, News, National, Child, Government, Student, Animals.

സംഭവത്തെ തുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനായിരുന്നു ഭൂ ഉടമയില്‍ നിന്ന് 36,000 രൂപ വാങ്ങിയത്. പണം തിരിച്ചു നല്‍കാന്‍ കഴിയാതെ വന്നപ്പോഴായിരുന്നു യുവതി മകനെ പണയ അടിമയായി നല്‍കിയത്. ഇതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസ് പഠനവും പാതി വഴിയില്‍ കുട്ടിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

200 ആടുകളെയാണ് ദിവസവും പരിപാലിക്കേണ്ടതെന്നും രാവിലെ കപ്പില്‍ തരുന്ന കഞ്ഞി മാത്രമാണ് ഭക്ഷണമെന്നുമാണ് കുട്ടി റവന്യൂ അധികൃതരോട് പറഞ്ഞത്. ആടുകളോടൊപ്പമാണ് താമസമെന്നും വിശ്രമിക്കാനോ കിടക്കാനോ മറ്റൊരു മുറി അനുവദിച്ചിട്ടില്ലെന്നും കുട്ടി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ഭൂ ഉടമ മഹാലിംഗത്തിനെതിരെ റവന്യൂ അധികൃതര്‍ കേസെടുത്തു. എന്നാല്‍ കേസെടുത്തതിനെ തുടര്‍ന്ന് മഹാലിംഗം ഒളിവിലാണ്. പോലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Keywords: Ten year old who faced cruvel situation, Tamilnadu, News, National, Child, Government, Student, Animals.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?