ബാറ്ററി മോഷണം; പൊറുതിമുട്ടി ബസുടമകള്‍

കാസര്‍കോട്: (www.kasargodvartha.com 22.03.2019) ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിടുന്ന ബസുകളുടെയും മറ്റു വാഹനങ്ങളുടെയും ബാറ്ററി മോഷണം പോകുന്നത് പതിവായി. കഴിഞ്ഞ ദിവസം സി പി സി ആര്‍ ഐക്ക് മുന്‍വശം റോഡരികില്‍ ഓട്ടം കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന ആഇശ ട്രാവല്‍സ്, അണങ്കൂര്‍, കെ വി ആറിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സര്‍വ്വേ ബസ് തൊട്ടടുത്ത വിദ്യാനഗര്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന എസ് ആര്‍ എസ് ട്രാവല്‍സ്, ചൗക്കി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന പിക്കോണ്‍ ട്രാവല്‍സ്, കറന്തക്കാട് നിര്‍ത്തിയിട്ടിരുന്ന പിക്കോണ്‍ ട്രാവല്‍സ്, ഉദയഗിരിയില്‍ നിന്നും ലോറിയുടെയും കാഞ്ഞങ്ങാട് നിന്നും രണ്ട് ബസുകളുടെയും ബാറ്ററികള്‍ മോഷണം പോയിരുന്നു.

യഥാസമയം അതാത് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്യേണ്ടിവരുന്ന വാഹനങ്ങളുടെ ഉടമകളും ജീവനക്കാരും ഇതുമൂലംആശങ്കയിലാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബസ് ഓണേഴ്‌സ് ഫെഡറേഷന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bus, Bus Owners Association, Battery robbery; Bus owners in trouble
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?