ബംഗളൂരുവില്‍ നിന്നും കാണാതായ കാസര്‍കോട്ടെ വ്യാപാരിയെ ആളൊഴിഞ്ഞ വീട്ടില്‍ കൈഞരമ്പ് മുറിച്ച് അത്യാസന്ന നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 05.03.2019) ബംഗളൂരുവില്‍ നിന്നും കാണാതായ കാസര്‍കോട്ടെ വ്യാപാരിയെ ആളൊഴിഞ്ഞ വീട്ടില്‍ കൈഞരമ്പ് മുറിച്ച് അത്യാസന്ന നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ പന്നിക്കുന്നിലെ ഉമ്മറിനെ (55) യാണ് മധൂര്‍ പട്‌ളയിലെ ആളൊഴിഞ്ഞ വീട്ടില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ബംഗളൂരുവില്‍ നിരവധി കടകളുടെ ഉടമയായിരുന്നു ഉമ്മര്‍.

പിന്നീട് സാമ്പത്തികമായി തകര്‍ന്നതിനെ തുടര്‍ന്ന് ഒരു കടയില്‍ ജോലി നോക്കിവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഉമ്മറിനെ ബംഗളൂരുവില്‍ നിന്നും കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ബംഗളൂരു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉമ്മറിനു വേണ്ടിയുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൈഞരമ്പ് മുറിച്ച് അവശനിലയില്‍ കണ്ടെത്തിയത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ഉമ്മറിനെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Missing, Mogral puthur, Missing man found unconscious; shifted to Hospital
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?