കിണറ്റില്‍ വീണ വിട്ടമ്മയേയും രക്ഷപ്പെടുത്തുന്നതിനിടെ കിണറ്റിലകപ്പെട്ട ബന്ധുവിനേയും ഫയര്‍മാന്‍ ഡ്രൈവര്‍ സാഹസികമായി രക്ഷപ്പെടുത്തി
വെള്ളരിക്കുണ്ട്: (www.kasargodvartha.com 23.03.2019) കിണറ്റില്‍ വീണ വിട്ടമ്മയേയും രക്ഷപ്പെടുത്തുന്നതിനിടെ കിണറ്റിലകപ്പെട്ട ബന്ധുവിനേയും അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ വെള്ളരിക്കുണ്ട് ബളാലിലാണ് സംഭവം. അബദ്ധത്തില്‍ ഇരുപതടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത കിണറില്‍ വീണ ബളാലിലെ ബിന്ദുവിനെയും രക്ഷപ്പെടുത്താനിറങ്ങിയ ബന്ധുവായ ബാബുവിനെയുമാണ് ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷ് രക്ഷപ്പെടുത്തിയത്.
ബിന്ദു കിണറ്റില്‍ വീണതോടെ വീട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ബന്ധുവായ ബാബു കിണറ്റില്‍ ഇറങ്ങുന്നതിടെ ശ്വാസം കിട്ടാതെ കിണറ്റിലേക്ക് വീഴുകയായിരുന്നു. വെള്ളമുണ്ടായിരുന്നതിനാല്‍ പരുക്കേറ്റില്ല. കാഞ്ഞങ്ങാട് അഗ്‌നിശമന സേനയേ വിവരമറിയിച്ചങ്കെിലും എത്താന്‍ ഒരു മണിക്കൂറിലധികം വൈകുമെന്നതിനാല്‍ പെരിങ്ങോം അഗ്‌നിരക്ഷാ നിലയത്തിലേക്ക് വിവരം കൈമാറുകയായിരുന്നു.
അവിടെയുള്ള ഒരു യൂണിറ്റ് വെള്ളരിക്കുണ്ടിലെ സ്വകാര്യ തോട്ടത്തില്‍ തീയണക്കുന്നുണ്ടായിരുന്നു. അവരുടെ ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷ് മറ്റു ഫയര്‍മാന്മാരെയും കൂട്ടി താലൂക്ക് ഓഫീസറുടെ വാഹനത്തില്‍ സംഭവസ്ഥലത്ത് എത്തുകയും യാതൊരു സുരക്ഷാ ഉപകരണത്തിന്റെയും സഹായമില്ലാതെ, ഇടുങ്ങിയ കിണറ്റില്‍ ഇറങ്ങി രണ്ടു പേരെയും സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടെ അഗ്‌നിശമനസേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ജയേഷ് ഇരുവരെയും കരയ്‌ക്കെത്തിച്ചിരുന്നു.
Keywords: Kerala, kasaragod, news, Well, fire force, Vellarikundu, Housewife,House wife and relative rescued by fireman driver from well

Powered by Info News For You
Comments
Post a Comment