ശബരിമല യുവതീ പ്രവേശനം: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റില്ല
ന്യുഡല്‍ഹി: (www.kvartha.com 25.03.2019) ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഹൈക്കോടതിയുടെ പരിഗണനയില്‍ വിഷയുമായി ബന്ധപ്പെട്ട ഒമ്പത് ഹര്‍ജികളാണുള്ളത്. സുപ്രീംകോടതി പുന:പരിശോധന ഹര്‍ജിയില്‍ വിധി പറയാനിരിക്കുന്ന സാഹചര്യത്തില്‍ ഈ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ശബരിമലയിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയുടെ അധികാരങ്ങളില്‍ ഇടപെടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കോടതിയുടേത് തന്നെയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ശബരിമലയിലെ യുവതീ പ്രവേശനം ചോദ്യം ചെയ്തുള്ള പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേട്ടതാണെന്നും വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണെന്നും സുപ്രീം കോടതി അറിയിച്ചു. ഈ ഘട്ടത്തില്‍ മറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയയാണ് ഹാജരായത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്ന ഘട്ടത്തില്‍ ഹൈക്കോടതി ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന് വേണമെങ്കില്‍ ഈ വാദം ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
എന്നാല്‍ ഈ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സ്ഥിതിക്ക് ആ അധികാരത്തില്‍ ഇടപെടാനില്ല എന്നാണ് സുപ്രീം കോടതി അറിയിച്ചത്. ഇക്കാര്യത്തില്‍ വിശദമായ വാദം തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നടന്നില്ല.
ഫെബ്രുവരി ആറിനാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ടത്.
മണ്ഡലകാലത്തെ നിരോധനാജ്ഞ ചോദ്യം ചെയ്തും യുവതീപ്രവേശത്തെ എതിര്‍ത്തുമുള്ള 32ല്‍ പരം ഹര്‍ജികള്‍ ഹൈക്കോടതിയില്‍നിന്ന് സുപ്രീംകോടതിയിലേക്കു മാറ്റണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ്. മൂന്നു മാസത്തിനു ശേഷമാണ് സര്‍ക്കാരിന്റെ ഈ ആവശ്യം സുപ്രീം കോടതി പരിഗണിക്കുന്നത്.
അതിനിടെ, പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ചാര്‍ജ് കൂടുതല്‍ ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. ഹര്‍ജി അസംബന്ധമാണെന്ന് കോടതി വ്യക്തമാക്കി. പമ്പയിലേക്ക് പൊതുവാഹനങ്ങളും കടത്തിവിടണമെന്ന ആവശ്യവും കോടതി നിരസിച്ചു.
Keywords: Sabarimala writ petition will not transfer from high court to supreme court, New Delhi, News, Politics, Religion, Sabarimala, Sabarimala Temple, Trending, Supreme Court of India, Women, High Court of Kerala, National.

Powered by Info News For You

Comments
Post a Comment