നടിയെ പീഡിപ്പിച്ച കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: (www.kvartha.com 06.03.2019) നടിയെ പീഡിപ്പിച്ച കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസിലെ രണ്ടാംപ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. മുഖ്യപ്രതി നടന്‍ ദിലീപ് കേസില്‍ 85 ദിവസം മാത്രമേ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ളൂവെന്നും താന്‍ രണ്ടരവര്‍ഷമായി ജയിലിലാണെന്നും മാര്‍ട്ടിന്‍ വാദിച്ചു.
നടിയെ കേസിലെ ഒന്നാം സാക്ഷിയുടെയും ആറാം സാക്ഷിയുടെയും അടുത്തുകൊണ്ടുവിട്ടത് താനാണ്. അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ല. സംഭവമുണ്ടായതിന്റെ അടുത്ത ദിവസമായ 2017 ഫെബ്രുവരി 18ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്നുമുതല്‍ താന്‍ ജയിലിലാണ്.
എട്ടാം പ്രതിക്കു ജാമ്യം കിട്ടിയതിനാല്‍ രണ്ടാം പ്രതിക്കും വേണമെന്നു പറയാനാകില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തിയോട് ചോദിച്ചറിഞ്ഞു.
ഇതുവരെ കുറ്റം ചുമത്താത്ത സാഹചര്യത്തിലും പ്രതി രണ്ടു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നതിനാലും വിചാരണ അതിവേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, High Court of Kerala, Molestation, Actress, News, HC on actress attack case

Powered by Info News For You

Comments
Post a Comment