കല്യോട്ടെ അമ്മമാര്‍ അനുഗ്രഹിച്ചു; കോട്ട പിടിച്ചടക്കാന്‍ ഉണ്ണിത്താന്റെ പടയോട്ടം തുടങ്ങി

പെരിയ: (www.kasargodvartha.com 18.03.2019) വന്നെത്തിയ ദിവസം തന്നെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേരെ ചെന്നത് കല്യോട്ടേക്ക്. പൊരുവെയിലത്തും കൃപേഷിന്റെയും ശരത്ത് ലാലിന്റെയും സമൃതികുടീരത്തിനരികില്‍ കല്യോട്ടെ അമ്മമാര്‍ ഉണ്ണിത്താനെയും കാത്തുനില്‍ക്കുകയായിരുന്നു. ഉണ്ണിത്താനെ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനു മുമ്പു തന്നെ എല്ലാവര്‍ക്കും അദ്ദേഹത്തെ കുറിച്ച് നന്നായി അറിയാമെന്നായിരുന്നു അവിടെ കൂടി നിന്നവര്‍ പറഞ്ഞത്.

ഹാരാര്‍പ്പണം നടത്തിയ ശേഷം ആദ്യം പോയത് കൃപേഷിന്റെ വീട്ടിലേക്കായിരുന്നു. അവിടെ രണ്ട് തവണ ഉണ്ണിത്താന്‍ നേരത്തെ വന്നിരുന്നു. കൃപേഷ് കൊല്ലപ്പെട്ട സമയത്തായിരുന്നു ഉണ്ണിത്താന്‍ എത്തിയിരുന്നത്. പിന്നീട് കുടുംബസഹായ നിധി പിരിക്കുന്നതിനും ഉണ്ണിത്താന്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ വന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സ്ഥലത്തു നിന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു. ഈ ക്രൂരകൃത്യം നടത്തിയ പിന്തുണക്കുന്ന പാര്‍ട്ടിക്കാരെ തോല്‍പിക്കണമെന്നത് മാത്രമായിരുന്നു അവിടുത്തെ അമ്മമാര്‍ക്കും കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും പറയാനുണ്ടായിരുന്നത്.

വലിയ തിരിച്ചടി നല്‍കിയില്ലെങ്കില്‍ ഇനിയും കേരളത്തിലെ പല സ്ഥലത്തു നിന്നും ഇത്തരത്തില്‍ അമ്മമാര്‍ക്ക് മക്കളെ നഷ്ടപ്പെടുമെന്നാണ് അവിടെ കൂടിനിന്നവര്‍ ഉണ്ണിത്താനോട് പറഞ്ഞത്. തങ്ങള്‍ നല്‍കിയ ഊര്‍ജം തനിക്ക് വലിയ ശക്തിയാണെന്ന് ഉണ്ണിത്താന്‍ പ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ വിജയശ്രീലാളിതനായി ഇവിടേക്ക് തന്നെ തിരിച്ചുവരുമെന്ന പ്രതിജ്ഞയുമായാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കല്യോട്ട് നിന്നും യാത്ര പറഞ്ഞിറങ്ങിയത്.

വരുംദിവസങ്ങളില്‍ പ്രചരണത്തിനായി ഉണ്ണിത്താന്‍ സജീവമായി തന്നെ രംഗത്തിറങ്ങും. ജില്ലയിലെ പ്രധാന വ്യക്തികളെയും തലമുതിര്‍ന്ന നേതാക്കളും കണ്ട് അനുഗ്രഹം വാങ്ങാനും അദ്ദേഹം തയ്യാറാകും. 21 ന് കാഞ്ഞങ്ങാട്ട് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സംസ്ഥാന നേതാക്കളെയടക്കം പങ്കെടുപ്പിക്കാനുള്ള നേതൃത്വത്തിലാണ് യു ഡി എഫ് ജില്ലാ നേതൃത്വം. തുടക്കത്തിലുണ്ടായിരുന്ന ചില എതിര്‍പ്പുകള്‍ പെട്ടെന്നു തന്നെ അലിഞ്ഞ് ഇല്ലാതായിട്ടുണ്ട്. ഉണ്ണിത്താന്‍ കാസര്‍കോട്ടെത്തിയപ്പോള്‍ ആദ്യം ലഭിച്ച സ്വീകരണം തന്നെ വലിയ വിജയമായിരുന്നു. ഡി സി സി ഓഫീസിലെത്തിയ ശേഷമാണ് നേതാക്കളുമായി സംസാരിച്ച് മാധ്യമ പ്രവര്‍ത്തകരെയും കണ്ട ശേഷം ഉണ്ണിത്താന്‍ കല്യോട്ടേക്ക് തിരിച്ചത്.

WATCH VIDEO












Keywords: Kasaragod, Kerala, news, Periya, Top-Headlines, Trending, election, Rajmohan Unnithan election campaign started
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?