രാഹുല്‍ ബുധനാഴ്ച്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചേക്കും

കൊച്ചി: (www.kvartha.com 01.04.2019) വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. രാഹുല്‍ഗാന്ധിയുടെ അസൗകര്യം പരിഗണിച്ചാണ് പത്രിക സമര്‍പ്പണം വൈകിപ്പിക്കുന്നത്.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച്ചയാണ് പുറത്തിറക്കുന്നത്. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തിലെത്താന്‍ സാധിക്കൂ. ഒരാഴ്ചയില്‍ അധികം നീണ്ടുനിന്ന അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവിലാണ് വയനാട് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ഗാന്ധിയെ പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Kerala, Wayanad, Election, News, Politics, Rahul Gandhi, Trending, Rahul Gandhi likely to file nomination from Wayanad on Wednesday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?