ഉപ്പളയില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ ദാരുണമായി മരിച്ചു

ഉപ്പള (www.evisionnews.co): ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പൈവളിഗെ കന്യാല മുണ്ടോളിലെ യൂസുഫ്- റുഖിയ ദമ്പതികളുടെ മകന്‍ ശബീര്‍ (22)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 11.45 മണിയോടെ കര്‍ണാടക- കേരള അതിര്‍ത്തി പ്രദേശമായ കന്യാലയിലാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കാല്‍ അറ്റുതൂങ്ങുകയും ചെയ്ത ശബീറിനെ ഉടന്‍ തന്നെ ബന്തിയോട്ടെ ഡി.എം ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങള്‍: ഫൈസല്‍, സമീറ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?