രാഹുലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ ആ അമ്മ ഒടുവില്‍ ബോധരഹിതയായി വീണു
പെരിയ: (www.kasargodvartha.com 14.03.2019) രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഏകമകന്‍ നഷ്ടപ്പെട്ടതിന്റെ വേദന പിടിച്ചടക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ ആ അമ്മ ഒടുവില്‍ ബോധരഹിതയായി വീണു. പെരിയ കല്യോട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോഴാണ് കണ്ടുനിന്നവരെ പോലും കണ്ണീരണിയിച്ച് അമ്മ ലതയുടെ തേങ്ങല്‍ ഉയര്‍ന്നുപൊങ്ങിയത്.
നിലവിളിയോടെയാണ് ആ അമ്മ തന്റെ സങ്കടങ്ങള്‍ രാഹുലിനോട് പറഞ്ഞത്. രാഹുല്‍ മടങ്ങിയതിന് തൊട്ടുപിന്നാലെ ബോധരഹിതയായി വീണ അവരെ പോലീസ് വണ്ടിയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ശരത് ലാല്‍ കൊല്ലപ്പെട്ട ദിവസും രണ്ട് തവണ അവര്‍ ബോധരഹിതയായി വീണിരുന്നു. മകന്റെ ഓരോ ഓര്‍മകള്‍ അയവിറക്കുമ്പോള്‍ കടിച്ചമര്‍ത്താനാതെ വിതുമ്പുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Murder, Crime, Sharath's Mother falls unconscious after saw Rahul Gandhi
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, Murder, Crime, Sharath's Mother falls unconscious after saw Rahul Gandhi
< !- START disable copy paste -->
Powered by Info News For You





Comments
Post a Comment