ഹര്‍ത്താലേതുമായിക്കോട്ടെ, ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണം; ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നില്ലെന്നും പ്രതിഷേധിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി
കൊച്ചി: (www.kvartha.com 06.03.2019) ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നില്ലെന്നും പ്രതിഷേധിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി. ഏത് തരത്തിലുള്ള ഹര്‍ത്താല്‍ ആയാലും മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും ഹൈക്കോടതി വീണ്ടും ഓര്‍മിപ്പിച്ചു. കാസര്‍കോട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ഹര്‍ത്താലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് അക്രമത്തിനുള്ള ലൈസന്‍സ് അല്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനെതിരേ പ്രഖ്യാപിച്ചവര്‍ക്കെതിരെ കോടതി സ്വമേധയ കേസെടുത്തിരുന്നു. സംഭവത്തില്‍ ഡീന്‍ കുര്യാക്കോസും കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളും സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി.
ഹര്‍ത്താലിനെതിരായ ഉത്തരവിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു നേതാക്കള്‍ കോടതിയില്‍ വാദിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നറിയിച്ച ഹൈക്കോടതി ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും ഉത്തരവിട്ടു. കേസില്‍ നേതാക്കള്‍ നേരിട്ട് ഹാജരാകേണ്ടന്നും കോടതി ഉത്തരവിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: HC against Hartal again, Kochi, News, Kerala, Harthal, High Court.

Powered by Info News For You

Comments
Post a Comment