എന്‍.ഡി.എ വീണ്ടും വരുമെന്ന വിലയിരുത്തലില്‍ വിദേശപണം ഒഴുകുന്നു,ഓഹരി നിക്ഷേപകര്‍ക്ക് മോദി ഭരണം മതിയെന്ന് വിലയിരുത്തല്‍
കൊച്ചി:(www.kvartha.com 24/03/2019) ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം കടന്നിരിക്കേ എന്‍.ഡി.എ വീണ്ടും വരുമെന്ന വിലയിരുത്തലില്‍ വിദേശപണം ഒഴുകുന്നു. വിദേശ നിക്ഷേപകലോകം ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഭരണത്തുടര്‍ച്ചയാണ്. അത്‌കൊണ്ട് തന്നെ നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ ഏറിയേക്കുമെന്ന വിലയിരുത്തലുകളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയാണ് വിദേശ നിക്ഷേപകര്‍.
ഈമാസം ഇതുവരെ 27,000 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒരുമാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. 2017 മാര്‍ച്ചില്‍ ലഭിച്ച 33,800 കോടി രൂപയാണ് ഇതിനു മുമ്പത്തെ ഉയര്‍ന്ന നിക്ഷേപം. ഉത്തര്‍പ്രദേശ് അടക്കമുള്ള പ്രമുഖ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കാഴ്ചവച്ച മികച്ച വിജയമാണ് അന്നും നിക്ഷേപകരെ സ്വാധീനിച്ചത്. നിക്ഷേപകര്‍ക്കിടയിലെ എന്‍.ഡി.എ അനുകൂല ട്രെന്‍ഡ്, ഈമാസം നിഫ്റ്റിക്ക് 6.75 ശതമാനം കുതിപ്പും സമ്മാനിച്ചു. വിദേശ നിക്ഷേപകര്‍ ഏറ്റവുമധികം പണമൊഴുക്കുന്ന ബാങ്ക് നിഫ്റ്റി സൂചിക പതിനൊന്ന് ശതമാനമാണ് കുതിച്ചത്.
നിലവില്‍ ബാങ്ക് നിഫ്റ്റി സര്‍വകാല ഉയരത്തിലാണുള്ളത്. വെറും രണ്ടു ശതമാനം കൂടി മുന്നേറിയാല്‍, നിഫ്റ്റിക്കും സര്‍വകാല റെക്കാഡുയരം കുറിക്കാം. ഇപ്പോള്‍ 11,456ലാണ് നിഫ്റ്റിയുള്ളത്. കഴിഞ്ഞ ആഗസ്റ്റ് 28ന് കുറിച്ച 11,760 പോയിന്റാണ് നിലവിലെ റെക്കാഡ്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍, വിദേശ നിക്ഷേപകരുടെ 'ലോംഗ്ഷോര്‍ട്ട്' അനുപാതം ഇപ്പോള്‍ 63 ശതമാനമാണ്. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അനുപാതം, 50 ശതമാനത്തിന് മുകളില്‍ ആയാല്‍ ഇന്ത്യന്‍ വിപണി ഏറെ ആകര്‍ഷകമാണെന്നാണ് വിലയിരുത്തപ്പെടുക. 50 ശതമാനത്തിന് താഴെയായാല്‍, നിക്ഷേപത്തിന് അനുകൂലമല്ല എന്നുമാണ്. വരും നാളുകളില്‍ അനുപാതം ഉയര്‍ന്നു തന്നെ തുടരുമെന്നാണ് സൂചനകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Business, Election, Trending, NDA, Assessment of the NDA's return, foreign money flows

Powered by Info News For You

Comments
Post a Comment