പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കോണ്‍ഗ്രസിനും ബന്ധുക്കള്‍ക്കും അതൃപ്തി: മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 22.03.2019) പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണത്തില്‍കോണ്‍ഗ്രസിന് അതൃപ്തിയുണ്ടെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളിരാമചന്ദ്രന്‍. കൊല വ്യക്തിപരമായ കാരണത്താലാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. കേസ് അന്വേഷണം സി ബി ഐയെ തന്നെ ഏല്‍പ്പിക്കണം. കാസര്‍കോട് മണ്ഡലത്തില്‍ ഒന്നാമത്തെ തെരഞ്ഞെടുപ്പ് വിഷയം പെരിയ ഇരട്ടക്കൊലയാണ്.

ആര്‍ എസ് എസുമായും ബി ജെ പിയുമായും ആര്‍ക്കാണ്ബന്ധമുള്ളതെന്നതു സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായുംചര്‍ച്ചക്ക് ഒരുക്കമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഡി.സി.സി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

ഒരു രത്‌നസിംഗിനെ കാണിച്ച് കുറച്ചു കാലമായി കേട്ടുമടുത്ത പ്രസ്താവന നടത്തിവരികയാണ് സി.പി.എം.തോല്‍വിയില്‍ നിന്നുണ്ടായ പരിഭ്രാന്തിയില്‍ നിന്നാണ് ഇതുണ്ടായത്. 1978ല്‍കൂത്തുപറമ്പിലും ഉദുമയിലും ആര്‍.എസ്.എസിന്റെ ജനസംഘവുമായി സഖ്യമുണ്ടാക്കിയവരാണ് ഇത് പറയുന്നത്. ഇ.എം.എസ് നമ്പൂതിരിപാടാണ് ഉദുമയില്‍ കെ.ജി. മാരാര്‍ക്ക് വേണ്ടി പ്രചാരണത്തിനെത്തിയത്.

പിണറായിയുടെസുഹൃത്തുക്കളുമുണ്ടായിരുന്നു പ്രസംഗിക്കാന്‍. പാലക്കാട് എല്‍.കെഅദ്വാനിയോടൊപ്പമായിരുന്നു ശിവദാസേേമാനാന്‍. ബി.ജെ.പിയിലേക്ക്ആളുകള്‍പോയത് കോണ്‍ഗ്രസില്‍ നിന്നല്ല. ബംഗാളില്‍ സി.പി.എം ഓഫീസുകളില്‍ താമരകൊടിയാണ് പാറുന്നത്.തൃപുരയിലേക്കും ബംഗാളിലേക്കും എന്റെ ചെലവില്‍ കോടിയേരിയെ കൊണ്ടുപോകാം, ആരാണ് ബി.ജെ.പിയിലക്ക് പോയതെന്ന് കാണാം- മുല്ലപ്പള്ളി വെല്ലുവിളിച്ചു.


Keywords: Kasaragod, Kerala, news, Top-Headlines, Congress, Crimebranch, Trending, election, Mullappally Ramachandran about Periya twin murder
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?