എസ് ഡി പി ഐ നേതാക്കളുമായുള്ള രഹസ്യ ചര്‍ച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കാന്‍; പരാജയഭീതിയില്‍ ആര്‍ എസ് എസുമായി വരെ യു ഡി എഫ് ധാരണയുണ്ടാക്കുമെന്ന് കോടിയേരി

കോഴിക്കോട്: (www.kvartha.com 15.03.2019) എസ്‍ഡിപിഐ നേതാക്കളുമായി ഇടി മുഹമ്മദ് ബഷീറടക്കം ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചര്‍ച്ചക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കാനാണ് മുസ്ലീം ലീഗും എസ് ‍ഡിപിഐയും തമ്മിലുള്ള ധാരണയെന്ന് കോടിയേരി ആരോപിച്ചു. ഒരു ചര്‍ച്ചയും നടന്നില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറയുമ്പോൾ ചര്‍ച്ച നടന്നെന്നാണ് എസ്ഡിപിഐ നേതാക്കൾ പറയുന്നത്.

ഈ കൂട്ട് കെട്ട് അപകടകരമായിരിക്കും, എസ്.ഡി.പി.ഐ- മുസ്ലീം ലീഗ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും യു.ഡി.എഫ് സംസ്ഥാന നേതൃത്വവും രംഗത്തുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലെ പരാജയഭീതി കൊണ്ട് ആര്‍.എസ്.എസുമായി വരെ ധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ലീഗിന് എല്ലാ കാലത്തും വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച ചരിത്രമാണുള്ളതെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു.

Kodiyeri reaction on Muslim league SDPI discussions,Kozhikode, News, Politics, SDPI, Muslim-League, Kodiyeri Balakrishnan, Allegation, UDF, RSS, CPM, Lok Sabha, Election, Trending, Kerala.

അതേസമയം, മുസ്ലീം ലീഗ് പൊന്നാനിയില്‍ വര്‍ഗീയത കളിക്കുകയാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ ആരോപിച്ചു. മുസ്ലീം ലീഗ്- എസ്.ഡി.പി.ഐ ചര്‍ച്ച യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും ചര്‍ച്ചയ്ക്ക് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും എത്തിയിരുന്നുവെന്നും അന്‍വര്‍ ആരോപിക്കുന്നു.

ഇടതു മുന്നണിയെ പരാജയപ്പെടുത്താന്‍ യു.ഡി.എഫ് ആര്‍.എസ്.എസുമായി വരെ ചര്‍ച്ച നടത്തുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kodiyeri reaction on Muslim league SDPI discussions,Kozhikode, News, Politics, SDPI, Muslim-League, Kodiyeri Balakrishnan, Allegation, UDF, RSS, CPM, Lok Sabha, Election, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?