വീട്ടുകാര്‍ വീടുപൂട്ടി പുറത്തുപോയ സമയം വീടിന് തീപിടിച്ചു

തളങ്കര: (www.kasargodvartha.com 15.03.2019) വീട്ടുകാര്‍ വീടുപൂട്ടി പുറത്തുപോയ സമയം വീടിന് തീപിടിച്ചു. തളങ്കര കടവത്ത് ക്രസന്റ് റോഡിലെ പരേതനായ മൊയ്തുവിന്റെ മകന്‍ ഹുസൈനും കുടുംബവും താമസിക്കുന്ന വീടാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. പകുതി ഓടുമേഞ്ഞതും പകുതി കോണ്‍ക്രീറ്റും ചെയ്തതാണ് വീട്.

വീട്ടിനകത്തു നിന്നും പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ നാട്ടുകാരെയും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ് വാഹനം സ്ഥലത്തെത്തിയെങ്കിലും തീപിടിച്ച വീടിനടുത്തേക്ക് കടന്നുപോകാനായില്ല. ഇതേതുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ മിനി യൂണിറ്റ് വാഹനം എത്തിച്ച് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.





Keywords: Kasaragod, Kerala, news, House, fire, fire force, Fire in house at Thalangara
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?