വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ കാമുകനോടൊപ്പം പോകാന്‍ യുവതിക്ക് ഹൈക്കോടതിയുടെ അനുമതി

ജയ്പുര്‍: (www.kvartha.com 26.03.2019) വിവാഹിതനായ കാമുകനൊപ്പം പോകാന്‍ 26കാരിയായ യുവതിക്ക് രാജസ്ഥാന്‍ കോടതി അനുമതി നല്‍കി. പായപൂര്‍ത്തിയായ, പക്വതയുള്ള, തീരുമാനം എടുക്കാന്‍ കഴിവുള്ള ആളുമായ പെണ്‍കുട്ടിയെ സ്വന്തം ഉത്തരവാദിത്വത്തില്‍ പരാതിക്കാരനോടൊപ്പം പോകാന്‍ അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി.
യുവതിയുടെ വീട്ടുകാര്‍ യുവതിയെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന കാമുകന്റെ പരാതി കോടതി പരിഗണിച്ച ശേഷമാണ് ഉത്തരവ്. ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് വിനില്‍ കുമാര്‍ മാതുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

2018 ജൂലൈ 23 ന് താന്‍ രൂപാല്‍ സാണി(23)നെ വിവാഹം കഴിച്ചുവെന്നും അബുറോഡിലെ രജിസ്‌ട്രേഷന്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹമെന്നും എന്നാല്‍ സോണിയെ കുടുബം തടവില്‍ വെച്ചിരിക്കുകയാണെന്നും ആണ് മൊയ്‌നുദ്ദീന്‍ അബ്ബാസി എന്ന യുവാവിന്റെ പരാതി. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം യുവതിയ ഹാജരാക്കി. എന്നാല്‍ ഇതിനിടയില്‍ അബ്ബാസി വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും കോടതി കണ്ടെത്തിയതോടെ യുവതിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മന്ദിരത്തിലേക്ക് മാറ്റി.

Rajasthan HC allows woman to go with lover, a married man, Jaipur, News, National, High Court, Marriage, Women, Allowed, Eloped, Humor

കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോള്‍ യുവതിയെ കോടതിയില്‍ വീണ്ടും ഹാജറാക്കി. തുടര്‍ന്ന് യുവതിയുട നിലപാട് ആരാഞ്ഞ കോടതി പാരാതിക്കാരനോടൊപ്പം പോകണമെന്ന യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rajasthan HC allows woman to go with lover, a married man, Jaipur, News, National, High Court, Marriage, Women, Allowed, Eloped, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?