നാഗ്പൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ മുസ്ലിം സമുദായംഗങ്ങള്‍ കോണ്‍ഗ്രസില്‍
നാഗ്പുര്‍: (www.kvartha.com 31.03.2019) നാഗ്പൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ മുസ്ലിം സമുദായംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ സിറ്റി യൂണിറ്റാണ് പിളര്‍ന്നത്. ഇതേതുടര്‍ന്ന് സിറ്റി യൂണിറ്റ് തലവന്‍ റിയാസ് ഖാന്‍ അടക്കമുളളവര്‍ കോണ്‍ഗ്രസില്‍ ചേരുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മുസ്ലിം രാഷ്ട്രീയ മഞ്ച് സ്റ്റേറ്റ് യൂണിറ്റ് കോ-കണ്‍വീനര്‍ ഇക്ര ഖാന്‍, സിറ്റി യൂണിറ്റ് കണ്‍വീനര്‍ സുശീല സിന്‍ഹ എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നാനാ പടോളും റിയാസ് ഖാനുമാണ് പത്രസമ്മേളനത്തില്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്. രണ്ടാനമ്മയെ പോലെയാണ് ആര്‍എസ്എസ് മുസ്ലിം രാഷ്ട്രീയ മഞ്ചിനോട് പെരുമാറുന്നതെന്നും അതിനാലാണ് രാജിയെന്നുമാണ് റിയാസ് ഖാന്‍ പ്രതികരിച്ചത്. തന്റെയൊപ്പം 5000 പേരുണ്ടെന്നും ഇതിന് പുറമെ ഹിന്ദു ഹാല്‍ബ സമുദായവും തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Nagpur unit faction of RSS-backed Muslim body joins Congress, Maharashtra, News, National, Politics, Congress, RSS, Press meet, Trending.

Powered by Info News For You

Comments
Post a Comment