ധോണിയുടെ പിന്‍ഗാമിയെ പ്രവചിച്ച് ആസ്‌ട്രേലിയയുടെ മുന്‍ നായകന്‍

ദില്ലി:(www.kasargodvartha.com 16/03/2019) ധോണിയുടെ പിന്‍ഗാമിയെ പ്രവചിച്ച് ആസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് ഓസീസ് ഇതിഹാസ നായകന്‍ ഉയര്‍ത്തിക്കാട്ടുന്നത്.

എന്നാല്‍ എം എസ് ധോണി നില്‍ക്കേ യുവതാരം ഋഷഭ് പന്തിന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സ്ഥാനം പിടിക്കുക അത്ര എളുപ്പമല്ല. ഇതിനു വേണ്ടി രണ്ടാം വിക്കറ്റ് കീപ്പറായി മാത്രമല്ല, ബാറ്റ്‌സ്മാനായും പന്തിന് മികവ് കാട്ടണം. ഐപിഎല്ലില്‍ ഋഷഭ് പന്ത് കളിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനാണ് നിലവില്‍ റിക്കി പോണ്ടിംഗ്.

News, New Delhi, National, Top-Headlines, Cricket, Sports,Panth will Dhoni's successor, says former captain of Australia

ഐപിഎല്ലില്‍ ഡല്‍ഹി ക്യപിറ്റല്‍സിനെ കുറച്ച് മത്സരങ്ങളില്‍ ജയിപ്പിക്കാനായാല്‍ അയാളിലെ എല്ലാ പോരായ്മയും മറക്കപ്പെടും. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി മറ്റൊരാളെ തനിക്ക് കാണാനാവുന്നില്ലെന്നും ഓസ്ട്രേലിയന്‍ ഇതിഹാസ നായകന്‍ പറഞ്ഞു. വരും മത്സരങ്ങളില്‍ നല്ല പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ പന്തിന് ധോണിയുടെ പിന്‍ഗാമിയാകാന്‍ കഴിയുമെന്നാണ് പോണ്ടിംഗ് പറയുന്നത്.

മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ലോകകപ്പ് നടക്കുന്നത്. ഇന്ത്യ 15 അംഗ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ ആരൊക്കെ ടീമില്‍ സ്ഥാനം പിടിക്കുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വെറ്ററന്‍ താരം എം എസ് ധോണി ടീമില്‍ സ്ഥാനമുറപ്പിച്ചു എന്നിരിക്കേ പന്ത് ടീമിലെത്തുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് മാത്രമേ പന്തിന് ടീമിലെത്താനാകൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Top-Headlines, Cricket, Sports,Panth will Dhoni's successor, says former captain of Australia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?