ജമ്മുകശ്മീരില്‍ പുല്‍വാമ ആക്രമണം ആവര്‍ത്തിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജന്‍സി

ശ്രീനഗര്‍: (www.kvartha.com 08.03.2019) കാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ നടന്നതുപോലെയുള്ള ചാവേറാക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. കാശ്മീരില്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. ജെയ്‌ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബലാക്കോട്ടിലെ ഭീകരക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായാണ് ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന് പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാശ്മീരിലും പരിസരങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ സുരക്ഷാ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Jaish-e-Mohammad planning another Pulwama-style convoy attack, warn intelligence agencies, Srinagar, Jammu, Kashmir, News, Trending, Politics, Terror Attack, Terror Threat, Warning, Protection, National

വടക്കന്‍ കാശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത്‌നാഗിലും അതിതീവ്രതയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്താനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ടാറ്റാ സുമോ എസ്.യു.വി വാഹനങ്ങള്‍ സ്ഫോടനത്തിന് ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മു നഗര മധ്യത്തിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12മണിയോടെ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് ഒരാളെ പിടികൂടിയിരുന്നു.

ബസ് സ്റ്റാന്‍ഡിലേക്ക് ഗ്രനേഡ് എറിഞ്ഞ യാസിര്‍ ജാവീദ് ഭട്ട് എന്ന ഹിസ്ബുള്‍ ഭീകരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുല്‍ഗാമില്‍ നിന്ന് ജമ്മുവിലെത്തിയ ഇയാള്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ നിര്‍ത്തിയിട്ടിരുന്ന ബസിനടിയില്‍ തെറിച്ച് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെല്ലാം ബസ് ജീവനക്കാരാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവസ്ഥലത്തെ സി.സി.ടി. വി ദൃശ്യങ്ങളില്‍ നിന്നും ദൃക്സാക്ഷികളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് വ്യാപകമായി നടത്തിയ തിരച്ചിലില്‍ ആണ് നഗരപരിധിയിലെ ഒരു ടോള്‍ പ്ലാസയില്‍ നിന്നും പ്രതിയെ പിടികൂടിയത്. ഹിസ്ബുള്‍ ഭീകരഗ്രൂപ്പിന്റെ കുല്‍ഗാം ജില്ലാ കമാന്‍ഡര്‍ ഫറൂഖ് അഹമ്മദ് ഭട്ടാണ് ഗ്രനേഡ് തന്ന് ദൗത്യം ഏല്‍പ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jaish-e-Mohammad planning another Pulwama-style convoy attack, warn intelligence agencies, Srinagar, Jammu, Kashmir, News, Trending, Politics, Terror Attack, Terror Threat, Warning, Protection, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?