നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ വിഭാഗത്തില്‍ എല്‍.ഡി ക്ലര്‍ക്കായ കോഴിക്കോട് കാട്ടുളി സ്വദേശി ഷിബിന്‍ രാജേഷിനെ (33)യാണ് കുഡ്ലു ആര്‍.ഡി നഗര്‍ വ്യൂവേഴ്സ് കോളനിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 8.45 മണിയോടെയാണ് സംഭവം. കുടുംബ സമേതം വാടക വീട്ടിലാണ് താമസം.

പരേതനായ രാഘവന്‍- രാഖി ദമ്പതികളുടെ മകനാണ്. ഭാര്യ ദിവ്യ നുള്ളിപ്പാടിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ് ഗേളാണ്. മക്കള്‍: ശ്വേത, ശ്രേയ. സഹോദരന്‍: ഷിബില്‍ രാജേഷ്. രണ്ട് വര്‍ഷത്തോളമായി കാസര്‍കോട് നഗരസഭയില്‍ ജീവനക്കാരനാണ്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?