അജാനൂര്‍ പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും ഇറങ്ങിപ്പോയി

അജാനൂര്‍: (www.kasargodvartha.com 02.03.2019) ശനിയാഴ്ച രാവിലെ നടന്ന അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് പ്രസിഡണ്ട് പി ദാമോദരനും ഭരണസമിതി അംഗങ്ങളും ഇറങ്ങിപ്പോയി. പഞ്ചായത്ത് ഓഫീസില്‍ സേവനം ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ സേവന കാലാവധിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷമായ യു ഡി എഫും ബി ജെ പിയും സംയുക്തമായി വോട്ടെടുപ്പ് ആവശ്യപ്പെട്ടപ്പോഴാണ് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചവര്‍ തന്നെ ഇറങ്ങിപ്പോക്ക് നടത്തിയത്.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററടക്കം മുന്‍ ഭരണസമിതികള്‍ നിയമിച്ച നാല് കരാര്‍ ജീവനക്കാരുടെ കാലാവധി ഇക്കഴിഞ്ഞ 19ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇവരുടെ സേവനം നീട്ടണമെന്ന ആവശ്യത്തില്‍ തീരുമാനമാകുന്നതിന് മുമ്പേ പിരിച്ചുവിടാനുള്ള സെക്രട്ടറിയുടെ നീക്കത്തിനെതിരെ നാലു ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയും ചെയ്തു. ഹൈക്കോടതി നല്‍കിയ സ്റ്റേ ഉത്തരവ് നീക്കിക്കിട്ടാന്‍ അഭിഭാഷകനെ നിയമിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് പഞ്ചായത്ത് പ്രസിഡണ്ട് ശനിയാഴ്ച രാവിലെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ നാലു ജീവനക്കാരെ ഒഴിവാക്കുന്നതിനെതിരെ യുഡിഎഫും ബിജെപിയും നിലപാടെടുത്തു.

സിപിഎം നിയന്ത്രണത്തില്‍ ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ പ്രസിഡണ്ടായ കാലയളവിലും പിന്നീട് മുസ്ലിം ലീഗിലെ പി പി നസീമ അധ്യക്ഷയായ അവസരത്തിലുമാണ് നാലു ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്. ഇത്തവണ സിപിഎം ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷം അഞ്ചുപേരെ ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ജോലിയില്‍ തുടരുന്നുണ്ട്. കരാര്‍ ജീവനക്കാരെ പിരിച്ചു വിടുകയാണെങ്കില്‍ അത് നിലവിലുള്ള ഭരണസമിതി നിയമിച്ച അഞ്ചുപേര്‍ക്ക് കൂടി ബാധകമാക്കണമെന്നാണ് യു ഡി എഫിന്റെയും ബി ജെ പിയുടെയും ആവശ്യം.

നാലു ജീവനക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് നേടിയ സ്റ്റേ ഉത്തരവ് റദ്ദ് ചെയ്യാന്‍ അഭിഭാഷകനെ നിയമിക്കാനുള്ള നീക്കം ശനിയാഴ്ച യോഗത്തില്‍ പ്രതിപക്ഷം ചെറുത്തു. മാത്രമല്ല, അജണ്ട പാസാക്കാന്‍ വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. നിലവില്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ല. 11 അംഗങ്ങളാണ് ഭരണപക്ഷത്തുള്ളത്. പ്രതിപക്ഷത്ത് യുഡിഎഫിന് എട്ടും, ബിജെപിക്ക് നാല് അംഗങ്ങളുമുണ്ട്. വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ അത് അംഗീകരിക്കണമെന്ന് സെക്രട്ടറിയും നിലപാടെടുത്തു. വോട്ടെടുപ്പ് നടന്നാല്‍ ഭരണപക്ഷം തോല്‍ക്കുമെന്നുറപ്പായതോടെ പ്രസിഡണ്ടും 11 അംഗ ഭരണപക്ഷവും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, president, Ajanur, President and members went our from Ajanur Panchayat meeting
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?