അടുത്തവര്‍ഷത്തേക്കുള്ള പാഠപുസ്തകം, യൂണിഫോം, പരീക്ഷാ തീയതി, കലോത്സവ തീയതി തുടങ്ങി മുഴുവന്‍ കാര്യങ്ങളും സ്‌കൂള്‍ അടയക്കും മുമ്പേ റെഡി, കാര്യക്ഷമതയോടെ പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: (www.kvartha.com 06.03.2019) കാര്യക്ഷമതയോടെ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ ആവേശത്തിലായി വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ അടയ്ക്കും മുമ്പേ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ലഭിച്ചതോടെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികകള്‍.
സ്‌കൂള്‍ തുറക്കും മുമ്പേ പൊതു അധ്യാപക സ്ഥലം മാറ്റങ്ങളും പൂര്‍ത്തീകരിച്ചു. മുമ്പാണെങ്കില്‍ സ്‌കൂള്‍ തുറന്ന ശേഷം മാസങ്ങളോളം സ്ഥലം മാറ്റങ്ങളുമായി അധ്യാപകര്‍ അലഞ്ഞുതിരിയുന്ന സംഭവമുണ്ടായിരുന്നു. വരാനിരിക്കുന്ന അധ്യയനവര്‍ഷത്തെ മുഴുവന്‍ പ്രവൃത്തിദിനങ്ങളും പരീക്ഷാ തീയതികളും കലോത്സവ ദിവസങ്ങള്‍ വരെ സ്‌കൂള്‍ അടയ്ക്കും മുമ്പേ പ്രസിദ്ധീകരിച്ചതും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കാര്യക്ഷമതയുടെ ഉദാഹരണമാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അവതാളത്തിലായിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് കുതിപ്പിന്റെ പാതയിലാണ്.
മുഴുവന്‍ വിദ്യാര്‍ഥികളുടെ കൈയ്യിലും അടുത്തവര്‍ഷത്തെ ഒന്നാം വാള്യ പാഠപുസ്തകങ്ങള്‍ എത്തിക്കഴിഞ്ഞു. നേരത്തെ പാഠപുസ്തകത്തിന് വേണ്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥിസംഘടനകള്‍ സമരം നടത്തിയും പഴയ പുസ്തകങ്ങളുടെ കോപ്പിയെടുത്തും പഠിച്ചിരുന്നിടത്താണ് ഈ മാറ്റം. അടുത്ത വര്‍ഷത്തേക്കുള്ള ഉച്ചഭക്ഷണത്തിനും സൗജന്യ യൂണിഫോമിനുമുള്ള തുകയും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അടുത്ത അധ്യായന വര്‍ഷം എത്ര പ്രവൃത്തിദിനങ്ങള്‍ ഉണ്ടാകണമെന്നും ഏതൊക്കെ ദിവസങ്ങളാണ് കലോത്സവങ്ങള്‍ നടത്തേണ്ടതെന്നത് വരെ രേഖപ്പെടുത്തിയുള്ള വിദ്യാലയ കലണ്ടറും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. സ്‌കൂള്‍ മുതല്‍ സംസ്ഥാന തലംവരെയുള്ള കലോത്സവങ്ങളും കായികമേളകളുമെല്ലാം മുന്‍കൂട്ടി തീരുമാനിച്ച് കലണ്ടറില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ അടയ്ക്കും മുമ്പേ വരും വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ സ്‌കൂളുകളിലെത്തിക്കാന്‍ സാധിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിജയമാണ്.
പ്രവൃത്തി ദിനങ്ങള്‍, പരീക്ഷകള്‍, പൊതു ആഘോഷങ്ങള്‍ എന്നിവ മാത്രം അടയാളപ്പെടുത്തുന്ന പതിവുരീതിയില്‍ നിന്ന് മാറി ഓരോ മാസത്തെ അധ്യയന ദിവസങ്ങള്‍ക്കൊപ്പം അധ്യാപകര്‍ക്കുള്ള പരിശീലന ദിവസങ്ങളും ഇക്കുറി കലണ്ടറില്‍ രേഖപ്പെടുത്തി. ഓണം മുതല്‍ വാര്‍ഷികം വരെയുള്ള മുഴുവന്‍ പരീക്ഷകളുടെയും തീയതി മുന്‍കൂട്ടി പ്രസിദ്ധീകരിച്ചു. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അധ്യാപക സംഘടനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലം കൂടിയാണ്.
2019-20 അധ്യായനവര്‍ഷത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും ഓരോ ദിവസവും ജാഗ്രതയോടെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ സമീപിക്കുകയും വേണമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശം നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: School, LDF, Book, News, Kerala, Text books, uniforms, Exam dates are ready for next year, Great efficiency of Public Education department

Powered by Info News For You

Comments
Post a Comment