ജലീലിനെ അന്യായമായി കൊലപ്പെടുത്തി; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും സഹോദരന്‍
കല്‍പറ്റ: (www.kvartha.com 07.03.2019) വയനാട് വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതു തന്റെ സഹോദരന്‍ സി.പി. ജലീല്‍ തന്നെയെന്ന് ജലീലിന്റെ ജ്യേഷ്ഠനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി. റഷീദ്. കമിഴ്ന്നു കിടക്കുന്ന നിലയിലുള്ള ജലീലിന്റെ മൃതദേഹത്തിന്റെ ചിത്രം അദ്ദേഹം തിരിച്ചറിഞ്ഞു.
അതേസമയം ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരാതിയുണ്ടെന്നും റഷീദ് പറഞ്ഞു.
ജലീലിന്റെ മൃതദേഹം കാണാന്‍ അനുവദിക്കണമെന്നും ജലീല്‍ പറഞ്ഞു.
പോലീസുമായി ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നും റഷീദ് ആരോപിച്ചു. മരണ വിവരമറിഞ്ഞ് ജലീലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കല്‍പറ്റയില്‍ എത്തിയിട്ടുണ്ട്. അതേസമയം വെടിവയ്പിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ റെയിഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം വൈത്തിരി മാവോവാദിയും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ജലീലിന്‍റെ മറ്റൊരു സഹോദരൻ സി.പി ജിഷാദ് ആവശ്യപ്പെട്ടു. മരണവിവരം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചിട്ടില്ല. മൃതദേഹം വിട്ടു നൽകണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർക്കും എസ്.പിക്കും പരാതി നൽകിയിട്ടുണ്ടെന്നും ജിഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണു കൊല്ലപ്പെട്ട സി.പി. ജലീല്‍. റിസോര്‍ട്ടിനുള്ളിലെ മീന്‍ കുളത്തോടു ചേര്‍ന്നു കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോകും. മാവോയിസ്റ്റ് കബനീ ദളത്തിന്റെ നേതാവ് സി.പി. മൊയ്തീന്റെ സഹോദരന്‍ കൂടിയാണ് ജലീല്‍.
2014 മുതല്‍ ജലീല്‍ ഒളിവിലാണെന്നാണു പോലീസ് പറയുന്നത്. എന്നാല്‍ സാംസ്‌കാരിക പരിപാടികളിലും മറ്റും ജലീലിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ജലീലിന്റെ സഹോദരന്മാരായ മൊയ്തീനും ഇസ്മഈലും മാവോയിസ്റ്റ് പ്രവര്‍ത്തകരാണ്. മറ്റൊരു സഹോദരന്‍ റഷീദ് മനുഷ്യാവകാശ പ്രവര്‍ത്തകനും. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജലീലിന്റെ പേരില്‍ കേസുകളുണ്ടെന്നാണു പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: C.P. Rasheed slams police on brother's murder, Brother, News, Police, attack, Dead Body, Complaint, Trending, Maoists, Kerala.

Powered by Info News For You

Comments
Post a Comment