കുട്ടനാടന്‍ പാടശേഖരങ്ങള്‍ കീഴടക്കി കച്ചി കെട്ടുകളാക്കുന്ന ബെയ് ലര്‍

ഹരിപ്പാട്: (www.kvartha.com 26.03.2019) കൊയ്ത്ത് കഴിഞ്ഞ് പാടംതീയിട്ട് കത്തിച്ചുകളയുന്ന കാലം കഴിഞ്ഞു. ഒരോ നെല്‍ക്കതിരുകളും കച്ചിയാകുന്നതോടെ അത് സ്വന്തമാക്കാന്‍ ആവശ്യക്കാര്‍ ഏറെ ആയതോടെ കച്ചിക്കും ഡിമാന്‍ഡായി. എന്നാല്‍ തൊഴിലാളികളെ കിട്ടാതെവന്നതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലുമായി. ഈ അവസരത്തിലാണ് ബെയ് ലര്‍ മിഷന്റെ വരവ്. കഴിഞ്ഞവര്‍ഷമാണ് ബെയ്‌ലര്‍ കുട്ടനാടന്‍ പാടശേഖരങ്ങളിലെത്തുന്നത്. ചില പാടങ്ങളില്‍ കച്ചികെട്ടിയിരുന്ന ബെയ് ലര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും സജീവമായികഴിഞ്ഞു. 

ആള്‍കൊയ്ത്ത് സജീവമായിരുന്ന കാലത്ത് നല്ല കച്ചികിട്ടിയിരുന്നു. പിന്നീട് കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ച് തുടങ്ങിയതോടെയാണ് വൈക്കോല്‍ പാഴായി കൊണ്ടിരുന്നത്. വൈക്കോല്‍ പാഴാക്കാതെ കെട്ടുകളാക്കുന്ന യന്ത്രം (ബെയ് ലര്‍ മെഷീന്‍) പാടത്തിറക്കി. ട്രാക്ടറില്‍ ഘടിപ്പിച്ച മിഷനാണ് ബെയ് ലര്‍ മിഷന്‍. 22 കിലോ വീതമുള്ള കെട്ടുകളാക്കിയാണ് വൈക്കോല്‍ മാറ്റുന്നത്.

Kuttanand paddy farm, Alappuzha, News, Kerala, Farmers, Labours, Technology, Lifestyle & Fashion

ഒരു ഹെക്ടറിലെ വൈക്കോല്‍ വിറ്റാല്‍ 12,500 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. വൈക്കോലിന് നല്ല ചെലവാണെന്ന് കൃഷി ഓഫീസര്‍മാര്‍ പറയുന്നു. പശുഫാം, കൂണ്‍ വളര്‍ത്തല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നാണ് ആവശ്യക്കാര്‍ ഏറെയും വരുന്നത്. തൊഴുത്തിലോ ടെറസിലോ മഴയും വെയ്ലും ഏല്‍ക്കാതെ എത്രനാള്‍ വേണമെങ്കിലും സൂക്ഷിച്ചുവെക്കാനും ബെയലര്‍ കച്ചിക്കുകഴിയും. സര്‍ക്കാരോ ക്ഷീരവികസനവകുപ്പോ മുന്‍കയ്യെടുത്ത് ഈ കച്ചി സംഭരിച്ചു വെച്ചാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുകയും പാല്‍ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുകയും ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuttanand paddy farm, Alappuzha, News, Kerala, Farmers, Labours, Technology, Lifestyle & Fashion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?