ഞാന്‍ മരിച്ചെന്ന് കേട്ടാല്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരണം; സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം കൈമാറിയതിന് ദിവസങ്ങള്‍ക്കുള്ളില്‍ ഗള്‍ഫുകാരന്‍ മരണപ്പെട്ടു, അറംപറ്റിയ പോലെയുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
റിയാദ്: (www.kvartha.com 05.03.2019) ' ഞാന്‍ മരിച്ചെന്ന് കേട്ടാല്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരണം' സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം കൈമാറിയതിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ഗള്‍ഫുകാരന്‍ മരണപ്പെട്ടു. ഇതോടെ ഈ കുറിപ്പും ഗള്‍ഫുകാരന്റെ മരണവാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലപ്പുറം ചെമ്മാട് സ്വദേശിയും റിയാദില്‍ ജോലിക്കാരനുമായ കരിപറമ്പത്ത് അബ്ദുല്ല (48) യാണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്ല മരണത്തിന് കീഴടങ്ങുകയായിരുന്നു.
''ശരിയാണ് ഒരു പാട് തെറ്റുകള്‍ എന്റെ പക്കല്‍ നിന്നും വന്നു പോയിട്ടുണ്ട്, മാപ്പാക്കുക എല്ലാവരും. ഞാന്‍ മരിച്ചെന്നു കേട്ടാല്‍ നിങ്ങള്‍ എല്ലാ തിരക്കുകളും മാറ്റിവെച്ചു വരണം എന്റെ വീട്ടിലേക്ക്. എനിക്ക് വിളിക്കാനൊന്നും സമയം കിട്ടില്ല. എന്നിട്ട് നിങ്ങള്‍ എന്നെ നന്നായി കുളിപ്പിച്ച് നല്ല വസ്ത്രംധരിപ്പിച്ച് എല്ലാവരും എന്നെ മാറി മാറി തോളില്‍ വെക്കണം, പള്ളിയെത്തി നിസ്‌കരിക്കുമ്പോള്‍ ആത്മാര്‍ത്ഥതയോടെ മനസ്സുരുകി പ്രാര്‍ത്ഥിക്കണം. അവസാനം മൂന്നു പിടി മണ്ണും വാരിയിട്ടേ നിങ്ങള്‍ പോരാന്‍ പാടുള്ളൂ. പിന്നെ ഗ്രൂപ്പില്‍ നിന്നും എന്റെ പേരും റിമൂവ് ചെയ്യാം. ഞാന്‍ തര്‍ക്കിക്കാന്‍ ഉണ്ടാവില്ല. അതോടെ അബ്ദുല്ല എന്ന പേരും നിങ്ങള്‍ മറക്കും.'' എന്നായിരുന്നു അബ്ദുല്ല സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പില്‍ സന്ദേശമയച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അറംപറ്റിയ പോലെ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ലോകത്തോട് വിടപറയുകയായിരുന്നു.
Keywords: Gulf, News, Kerala, Trending, Video, Social Network, Dead, Riyadh, Malappuram, Man died after sent message to Friends; Post goes Viral
< !- START disable copy paste -->
''ശരിയാണ് ഒരു പാട് തെറ്റുകള്‍ എന്റെ പക്കല്‍ നിന്നും വന്നു പോയിട്ടുണ്ട്, മാപ്പാക്കുക എല്ലാവരും. ഞാന്‍ മരിച്ചെന്നു കേട്ടാല്‍ നിങ്ങള്‍ എല്ലാ തിരക്കുകളും മാറ്റിവെച്ചു വരണം എന്റെ വീട്ടിലേക്ക്. എനിക്ക് വിളിക്കാനൊന്നും സമയം കിട്ടില്ല. എന്നിട്ട് നിങ്ങള്‍ എന്നെ നന്നായി കുളിപ്പിച്ച് നല്ല വസ്ത്രംധരിപ്പിച്ച് എല്ലാവരും എന്നെ മാറി മാറി തോളില്‍ വെക്കണം, പള്ളിയെത്തി നിസ്‌കരിക്കുമ്പോള്‍ ആത്മാര്‍ത്ഥതയോടെ മനസ്സുരുകി പ്രാര്‍ത്ഥിക്കണം. അവസാനം മൂന്നു പിടി മണ്ണും വാരിയിട്ടേ നിങ്ങള്‍ പോരാന്‍ പാടുള്ളൂ. പിന്നെ ഗ്രൂപ്പില്‍ നിന്നും എന്റെ പേരും റിമൂവ് ചെയ്യാം. ഞാന്‍ തര്‍ക്കിക്കാന്‍ ഉണ്ടാവില്ല. അതോടെ അബ്ദുല്ല എന്ന പേരും നിങ്ങള്‍ മറക്കും.'' എന്നായിരുന്നു അബ്ദുല്ല സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പില്‍ സന്ദേശമയച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അറംപറ്റിയ പോലെ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ലോകത്തോട് വിടപറയുകയായിരുന്നു.
23 വര്‍ഷമായി അബ്ദുല്ല പ്രവാസിയായിരുന്നു. മാതാവ്: ഫാത്വിമ. ഭാര്യ: ജമീല, മക്കള്‍: ഫവാസ്, ഫഹ് ന, ഫാത്വിമ, ഫയാസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Keywords: Gulf, News, Kerala, Trending, Video, Social Network, Dead, Riyadh, Malappuram, Man died after sent message to Friends; Post goes Viral
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment