റഫേല്‍ കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്ത ആള്‍ എങ്ങനെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തും; മോഡി സര്‍ക്കാരിന്റെ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞെന്ന് മമതയുടെ പരിഹാസം
കൊല്‍ക്കത്ത: (www.kvartha.com 08.03.2019) പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റഫേല്‍ കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്ത ആള്‍ എങ്ങനെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ചോദിച്ച മമത മോഡി സര്‍ക്കാരിന്റെ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞെന്നും പരിഹസിച്ചു. കൊല്‍ക്കത്തയില്‍ വനിതാദിനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
മോഡിയുടെ ഭരണത്തില്‍ കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ എണ്ണം 260 ശതമാനമാണ് വര്‍ധിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിന് താഴ്വരയില് സമാധാനം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും മമത ആരോപിച്ചു.
തെരഞ്ഞെടുപ്പിനു ശേഷം പുതിയ സര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കും. രാജ്യത്തിന്റെ കരുതല്‍ ധനമെല്ലാം നരേന്ദ്ര മോഡി മോഷ്ടിച്ച് പാര്‍ട്ടി ഫണ്ടിലേക്ക് മാറ്റി. റഫാല്‍ വിവരങ്ങള്‍ സൂക്ഷിക്കാത്ത സര്‍ക്കാര്‍ എങ്ങനെ രാജ്യത്തിനു സുരക്ഷ ഒരുക്കുമെന്നും മമത ചോദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mamata Banerjee Leads Women’s Day Rally in Kolkata, Kolkata, News, Politics, Rally, Prime Minister, Narendra Modi, Protection, Criticism, National.
മോഡിയുടെ ഭരണത്തില്‍ കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ എണ്ണം 260 ശതമാനമാണ് വര്‍ധിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിന് താഴ്വരയില് സമാധാനം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും മമത ആരോപിച്ചു.
തെരഞ്ഞെടുപ്പിനു ശേഷം പുതിയ സര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കും. രാജ്യത്തിന്റെ കരുതല്‍ ധനമെല്ലാം നരേന്ദ്ര മോഡി മോഷ്ടിച്ച് പാര്‍ട്ടി ഫണ്ടിലേക്ക് മാറ്റി. റഫാല്‍ വിവരങ്ങള്‍ സൂക്ഷിക്കാത്ത സര്‍ക്കാര്‍ എങ്ങനെ രാജ്യത്തിനു സുരക്ഷ ഒരുക്കുമെന്നും മമത ചോദിച്ചു.
Keywords: Mamata Banerjee Leads Women’s Day Rally in Kolkata, Kolkata, News, Politics, Rally, Prime Minister, Narendra Modi, Protection, Criticism, National.
Powered by Info News For You
Comments
Post a Comment