ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി; തോല്‍വിയറിഞ്ഞില്ലെങ്കില്‍ മെസ്സിയും റോണോയും ഫൈനലില്‍ നേര്‍ക്കുനേര്‍

നിയോണ്‍ (സ്വിറ്റ്‌സര്‍ലാന്‍ഡ്): (www.kvartha.com 15.03.2019) യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍, സെമി ലൈനപ്പായി. തോല്‍വിയറിയാതെ കുതിച്ചാല്‍ മെസ്സിയും ക്രിസ്റ്റ്യാനോയും ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഡ്രോ നടന്നത്.

ഏപ്രില്‍ 9, 10 തീയതികളില്‍ ആദ്യപാദ ക്വാര്‍ട്ടര്‍ മത്സരങ്ങളും 16, 17 തീയതികളില്‍ രണ്ടാംപാദ മത്സരങ്ങളും നടക്കും. ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളില്‍ ആദ്യപാദ സെമി മത്സരങ്ങളും മെയ് ഏഴ്, എട്ട് തീയതികളില്‍ രണ്ടാം പാദ സെമി മത്സരങ്ങളും നടക്കും. ജൂണ്‍ ഒന്നിന് മാഡ്രിഡിലാണ് കലാശപ്പോരാട്ടം അരങ്ങേറുക.

ഒമ്പതിന് ലിവര്‍പൂള്‍ പോര്‍ട്ടോയെയും ടോട്ടന്‍ഹാം മാഞ്ചസ്റ്റര്‍ സിറ്റിയെയും നേരിടും. 17നാണ് രണ്ടാം പാദം. 10ന് അജാക്‌സും ജുവന്റസും തമ്മിലും ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലും മത്സരിക്കും. രണ്ടാം പാദം 16ന് നടക്കും.

യുവന്റസ് നാല് തവണയും ബാഴ്സലോണ അഞ്ചുതവണയും ജേതാക്കളായിട്ടുണ്ട്. നിലവിലുള്ള ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചാണ് അജാക്‌സ് ക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ യുവന്റസ് അത്‌ലറ്റിക്കോ മാഡ്രിഡിനെയും ബാഴ്സലോണ ഫ്രഞ്ച് ക്ലബ് ലിയോണിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പി എസ് ജിയെയും മാഞ്ചസ്റ്റര്‍ സിറ്റി ഷല്‍ക്കെയെയും ലിവര്‍പൂള്‍ ബയറണ്‍ മ്യൂണിക്കിനെയുമാണ് തോല്‍പിച്ചത്.

ബാഴ്സ - യുണൈറ്റഡ് ക്വാര്‍ട്ടറിലെ ജേതാക്കള്‍ക്ക് ലിവര്‍പൂള്‍-പോര്‍ട്ടോ മത്സര വിജയിയായിരിക്കും എതിരാളികള്‍. ടോട്ടനം-മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിലെ വിജയികള്‍ അയാക്സ് - യുവന്റസ് മത്സരത്തിലെ ജേതാക്കളെയും നേരിടും. യുവന്റസും ബാഴ്‌സയും ക്വാര്‍ട്ടറും സെമിയും വിജയിച്ചാല്‍ ഫൈനലില്‍ ക്രിസ്റ്റ്യാനോയും മെസ്സിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് കാണാം.

Champions League, Switzerland, News, World, Leonal Messi, Cristiano Ronaldo, Football, Sports, Tottenham face Manchester City in Champions League quarter-finals

Keywords: Champions League, Switzerland, News, World, Leonal Messi, Cristiano Ronaldo, Football, Sports, Tottenham face Manchester City in Champions League quarter-finals 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?