മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത് മികച്ച ഭരണം കാഴ്ചവെച്ചിരുന്നുവെങ്കില്‍ ആംആദ്മി പാര്‍ട്ടി ഉണ്ടാകുമായിരുന്നോ? രൂക്ഷവിമര്‍ശനവുമായി അരവിന്ദ് കെജ് രിവാള്‍
ന്യൂഡല്‍ഹി:(www.kvartha.com 27/03/2019) ഷീലാ ദീക്ഷിത്ത് മികച്ച ഭരണം കാഴ്ചവെച്ചിരുന്നുവെങ്കില്‍ ആംആദ്മി പാര്‍ട്ടി ഉണ്ടാകുമായിരുന്നോ എന്ന് അരവിന്ദ് കെജ് രിവാള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെജ് രിവാള്‍ രംഗത്തെത്തിയത്. ഷീലാ ദീക്ഷിത്ത് സര്‍ക്കാര്‍ നല്ല ഭരണം കാഴ്ച വെച്ചിരുന്നുവെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ പറ്റി താന്‍ ചിന്തിക്കുക പോലും ചെയ്യില്ലായിരുന്നുവെന്ന് കെജ് രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുജന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആംആദ്മിയും കോണ്‍ഗ്രസും ഒന്നിച്ചുമത്സരിക്കാനാണ് തീരുമാനം. ഷീലാ ദീക്ഷിത്ത് നല്ല ഭരണം കാഴ്ചവെച്ചിട്ടില്ല. അവര്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. ഷാല ദീക്ഷിത് ഭരിക്കുമ്പോള്‍ സ്‌കൂളുകള്‍ മുതല്‍ ആശുപത്രികള്‍ വരെ ദയനീയ അവസ്ഥയിലായിരുന്നുവെന്നും കെജ് രിവാള്‍ പറഞ്ഞു.
പുതിയ വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ മുതലായവ സ്ഥാപിക്കുന്നതിന് മോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ഡല്‍ഹിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ വേണ്ടി മൂന്ന് വര്‍ഷമായി ശ്രമം നടത്തുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും കെജ് രിവാള്‍ ആരോപിച്ചു.
മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെതായ തീരുമാനം സ്വീകരിക്കാമെങ്കിലും ഡല്‍ഹിയില്‍ അതിന് സാധിക്കില്ല. എന്തുകാര്യം ചെയ്യാനും കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഡല്‍ഹി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് തടസം നിന്നവര്‍ക്ക് വീണ്ടും വോട്ട് നല്‍കരുത്. അവര്‍ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷവും ഇതുതന്നെയാകും ഡല്‍ഹിയുടെയും ഇന്ത്യയുടെയും അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Arvind Kejriwal, "Wouldn't Have Launched AAP If...": Arvind Kejriwal Slams Sheila Dikshit

Powered by Info News For You

Comments
Post a Comment