കാസര്‍കോട് ജില്ലയില്‍ മാതൃ മരണ നിരക്ക് കുറയുന്നു

കാസര്‍കോട്: (www.kasargodvartha.com 06.03.2019) ആരോഗ്യമേഖലയില്‍ ശക്തമായ ഇടപെടലുകളുമായി സംസ്ഥാനം മുന്നേറുമ്പോള്‍ കുറഞ്ഞ മാതൃ മരണ നിരക്കുമായി ശ്രദ്ധേയ നേട്ടം നേടി കാസര്‍കോട് ജില്ല. സംസ്ഥാന ശരാശരി 34 ആയപ്പോള്‍ ജില്ലയില്‍ മാതൃ മരണ നിരക്ക് 20 മാത്രമാണ്. 2017-18 വര്‍ഷം 39.2 ഉം 16-17 വര്‍ഷം 41.9 ആയിരുന്നു കാസര്‍കോടിന്റെ മാതൃ മരണ നിരക്ക്. ജില്ലയുടെ കണക്കുകളനുസരിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ മരണനിരക്കില്‍ അഞ്ച് ശതമാനം വര്‍ധനവ് കാണിക്കും. ജില്ലയില്‍ നാലുപേര്‍ മാത്രമാണ് ഇപ്രാവശ്യം മരണപ്പെട്ടത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മറ്റേണല്‍ ഡെത്ത് ആന്റ് നിയര്‍ മിസ് സര്‍വെയലന്‍സ് ആന്റ് റെസ്പോണ്‍സ് യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. യോഗം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ആരോഗ്യ മേഖല ഇനിയുമേറെ വികസിക്കേണ്ടതുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ചെറിയ പ്രായത്തില്‍ തന്നെ ഗര്‍ഭധാരണം നടത്തുന്നത് ശാരീരിക പ്രയാസങ്ങള്‍ക്ക് പുറമേ സാമൂഹിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2020ഓടെ കേരളത്തില്‍ മാതൃ മരണ നിരക്ക് 30 ഉം 2030ഓടെ 20 ആയി കുറക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. യോഗത്തില്‍ എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ രാമന്‍ സ്വാതി വാമന്‍, ഡിആര്‍സിഎച്ച് ഓഫീസര്‍ ഡോ. മുരളീധര, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം, സര്‍ക്കാര്‍-സ്വാകാര്യ ആശുപത്രികളെ പ്രതിനിധീകരിച്ചുള്ള ഡോക്ടര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Maternal mortality rate decreased in Kasaragod District
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?