പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി കൊലചെയ്ത പ്രതിക്ക് അഞ്ച് വര്‍ഷം തടവ്

കല്‍പ്പറ്റ: (www.kvartha.com 02.03.2019) പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പുല്‍പ്പള്ളി ആടിക്കൊല്ലി അമ്പത്താറ് മൂലേതറയില്‍ ദാസന്റെ മകള്‍ അനഘാദാസിനെ(17) കൊലപ്പെടുത്തിയ കേസിലെ പ്രതി പുല്‍പ്പള്ളി മാരപ്പന്‍മൂല പുലിക്കപറമ്പില്‍ അബ്ദുര്‍ റഹ്മാനെ(22) അഞ്ച് വര്‍ഷം തടവിനും 25000 രൂപ പിഴയടക്കാനും കര്‍ണാടക ചാമരാജ് നഗര്‍ സെഷന്‍സ് കോടതി വിധിച്ചു.

2014 ഫെബ്രുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണ്ടല്‍പേട്ട മദൂരിനടുത്തെ ബേരമ്പാടി തടാകത്തിലാണ് അനഘയുടെ മൃതദേഹം കണ്ടെത്തിയത്. ജന്മദിനവും വാലന്റ്റൈന്‍ ദിനവും ആഘോഷിക്കാനെന്ന വ്യാജേനെ അബ്ദുര്‍ റഹ്മാന്‍ അനഘയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയുമായിരുന്നു.

Man sentenced to 5 years after pleading guilty to kidnapping in murder case, Molestation attempt, News, Local-News, Murder, Plus Two student, Girl, Police, Crime, Criminal Case, Court, Kerala

2014 ഫെബ്രുവരി 14ന് രാവിലെ പതിനൊന്ന് മണിയോടെയാണ് വിദ്യാര്‍ഥിനിയുമായി അബ്ദുര്‍ റഹ്മാന്‍ കക്കല്‍തൊണ്ടിയിലെത്തിയത്. തടാകത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി നീന്തലറിയാതെ മരിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കുളിക്കാനുപയോഗിക്കാത്ത ചെളിനിറഞ്ഞ ഈ തടാകത്തില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസരവാസികള്‍ സംശയം ഉന്നയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തടാകത്തിലിറങ്ങിയ അനഘയെ അബ്ദുര്‍ റഹ്മാന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇതിനെ എതിര്‍ത്ത് അനഘ തിരികെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതി അനഘയെ തടാകത്തില്‍ മുക്കി കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് മൃതദേഹം തടാകത്തില്‍ തള്ളിയ ശേഷം അബ്ദുര്‍ റഹ്മാന്‍ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്നവരെ വിളിച്ചുകൂട്ടുകയായിരുന്നു.

സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍ ഗുണ്ടല്‍പേട്ട പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി അബ്ദുര്‍ റഹ്മാനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്ക് വഴിതുറന്നത്. കൊലചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹവീട്ടില്‍ വെച്ച് പരിചയപ്പെട്ട അനഘയുമായി പ്രതിയായ അബ്ദുര്‍ റഹ്മാന്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെടുകയും കുട്ടിയെ വലയിലാക്കുകയുമായിരുന്നുവെന്നാണ് കേസ്.

ചാമരാജ് നഗര്‍ എസ്പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പുറമെ പുല്‍പ്പള്ളി സ്റ്റേഷനിലെ മുന്‍ എ എസ് ഐ ആയിരുന്ന ഹനീഫയും കേസ് അനേഷണത്തിന് കര്‍ണാടക പോലീസിനോട് സഹകരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man sentenced to 5 years after pleading guilty to kidnapping in murder case, Molestation attempt, News, Local-News, Murder, Plus Two student, Girl, Police, Crime, Criminal Case, Court, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?