പടനായകരായി; അങ്കത്തട്ടില്‍ ഇനി പൊരിഞ്ഞ പോരാട്ടം; കാസര്‍കോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: (www.kasargodvartha.com 16.03.2019) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കൂടി എത്തിയതോടെ അങ്കത്തട്ട് ഉണര്‍ന്നു. ഇനി ഒരു മാസത്തിലധികം പൊരിഞ്ഞ പോരാട്ടത്തിന്റെ നാളുകളാണ്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയ യുഡിഎഫ് എല്ലാ സന്നാഹങ്ങളുമായി കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ 40,000 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന എല്‍ ഡി എഫിനെ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് കഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പുതിയ ദൗത്യം കോണ്‍ഗ്രസ് രാജ്മോഹിന്‍ ഉണ്ണിത്താന് ഏല്‍പിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ പരിഗണിച്ചിരുന്നുവെങ്കിലും സതീഷന്‍ പാച്ചേനിക്കാണ് ഒടുവില്‍ നെറുക്ക് വീണത്. ചെറിയ ഭൂരിപക്ഷത്തിലാണ് അന്ന് പാലക്കാട്ട് സതീഷന്‍ പാച്ചേനി പരാജയപ്പെട്ടത്. താന്‍ അവിടെ സ്ഥാനാര്‍ത്ഥി ആയിരുന്നുവെങ്കില്‍ പാലക്കാട്ടെ എം പി താനാകുമായിരുന്നുവെന്ന് ഉണ്ണിത്താന്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.
സോണിയ ഗാന്ധിയുടെ വീട്ടില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനൊടുവിലാണ് സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് അന്തിമ രൂപമായത്. ശനിയാഴ്ച 6.30ന് ചേര്‍ന്ന യോഗം ഏറെ നേരം നീണ്ടുനിന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajmohan Unnithan, Kasaragod, Election, UDF, News, Top-Headlines, UDF LS Candidate announced
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment