ഗെയില്‍ പൈപ്പ്‌ലൈന്‍ ജോലിക്കായി പൈപ്പ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു
ചെര്‍ക്കള: (www.kasargodvartha.com 19.03.2019) ഗെയില്‍ പൈപ്പ്‌ലൈന്‍ ജോലിക്കായി പൈപ്പ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. ബീഹാര്‍ സ്വദേശി നത്തോണി സിംഗിന്റെ മകന്‍ അമര്‍ ആസാദി കുമാര്‍ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ എടനീരില്‍ വെച്ചാണ് സംഭവം. വലിയ പൈപ്പ് ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ യുവാവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Keywords: Kerala, kasaragod, Cherkala, news, Youth, Death, Gas pipe line, Top-Headlines, Youth dies in accident during Gail pipeline work
Powered by Info News For You

Comments
Post a Comment