വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥിയുമായി നേരിട്ട് സംവദിക്കാം; കണ്ണൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി

കണ്ണൂര്‍: (www.kvartha.com 30.03.2019) കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥിയുമായി നേരിട്ട് സംവദിക്കാനുള്ള മൊബൈല്‍ ആപ്പ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പ്രചാരണപരിപാടികള്‍ മുഴുവന്‍ കോര്‍ത്തിണക്കാനും അതിലൂടെ തന്നെ വോട്ടര്‍മാര്‍ക്കുള്ള സന്ദേശങ്ങള്‍, അറിയിപ്പുകള്‍ എന്നിവ കൃത്യസമയത്ത് എത്തിക്കുന്നതിനും നോട്ടിഫിക്കേഷന്‍ ആയി മെസ്സേജ് നല്‍കുന്നതിനും, സ്ഥാനാര്‍ത്ഥിയുടെ പ്രസംഗങ്ങള്‍, പ്രചരണത്തിന്റെ ലൈവ്, കാര്യപരിപാടികള്‍, വീഡിയോ, ചിത്രങ്ങള്‍, ഇലക്ഷനുമായി ആയി ബന്ധപ്പെട്ട പോസ്റ്ററുകള്‍, പ്രചരണ ആയുധങ്ങള്‍ എന്നിവ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.

K Sudhakaran introduced election mobile app, Kannur, News, Technology, Message, Election, Lok Sabha, Voters, Kerala

സ്ഥാനാര്‍ഥിയുമായി നേരിട്ട് സംവദിക്കാനുള്ള ഓപ്ഷനും ഈ ആപ്ലിക്കേഷനിലുണ്ട്. മാത്രമല്ല, സ്ഥാനാര്‍ത്ഥിയെ നേരിട്ട് വിളിക്കാനും ആശയങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള ഓപ്ഷനും ഇതിന്റെ പ്രത്യേകതയാണ്. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പരാതികള്‍, നിര്‍ദേശങ്ങള്‍ എന്നിവ കൃത്യമായി അറിയിക്കാനും സാധിക്കും. ജനങ്ങളുമായി ആശയവിനിമയം നടത്തി കൂടുതല്‍ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് ഇലക്ഷന്‍ പ്രചാരണം കൂടുതല്‍ സുതാര്യമാക്കുന്നതിനും ജനങ്ങള്‍ക്ക് സംവദിക്കുന്നതിനുമായി ആപ്പ് പ്രയോജനപ്പെടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Sudhakaran introduced election mobile app, Kannur, News, Technology, Message, Election, Lok Sabha, Voters, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?