തളങ്കരയില്‍ വീടിന് തീപിടിച്ചു

കാസര്‍കോട് (www.evisionnews.co): തളങ്കരയില്‍ വീടിന്റെ മേല്‍ക്കൂരക്ക് തീപിടിച്ചു. തളങ്കര കടവത്ത് ക്രസന്റ് റോഡിലെ ഹുസൈന്റെ വീടിനാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. പകുതി ഓടുമേഞ്ഞതും പകുതി കോണ്‍ക്രീറ്റും ചെയ്തതാണ് വീട്. വീട്ടിനകത്തു നിന്നും പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ നാട്ടുകാരെയും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. വീടിന്റെ മച്ചും മേല്‍ക്കൂരയും കത്തിനശിച്ചു. മേല്‍ത്തട്ടില്‍ സൂക്ഷിച്ചിരുന്ന വിറകുകളും മറ്റു സാധനസാമഗ്രികളും കത്തിനശിച്ചു. ഫയര്‍ഫോഴ്സിന്റെ ഒരു യൂണിറ്റ് വാഹനം സ്ഥലത്തെത്തിയെങ്കിലും തീപിടിച്ച വീടിനടുത്തേക്ക് കടന്നുപോകാനായില്ല. ഇതേതുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ ചെറിയ വാഹനമെത്തിച്ച് തീയണക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസിര്‍ അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?